Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:06 AM IST Updated On
date_range 22 Sept 2017 11:06 AM ISTട്വിറ്റർ അക്കൗണ്ടുകൾ: സർക്കാർ അന്വേഷണത്തിൽ 55 ശതമാനം വർധനവ്
text_fieldsbookmark_border
ന്യൂഡൽഹി: ഒരു വർഷത്തിനിടെ ട്വിറ്ററിലെ അക്കൗണ്ടുകളെ കുറിച്ചുള്ള കേന്ദ്രസർക്കാറിെൻറ അേന്വഷണത്തിൽ 55 ശതമാനം വർധനവ്. ട്വിറ്ററിലെ 261 അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങളാണ് സർക്കാർ ആരാഞ്ഞത്. കൂടാതെ 102 അക്കൗണ്ടുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. 2017 ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ സുതാര്യത റിപ്പോർട്ട് പുറത്തുവിട്ട് ട്വിറ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, സർക്കാറും കോടതിയും ആവശ്യപ്പെട്ടിട്ടും ഏതെങ്കിലും അക്കൗണ്ടുകൾ നീക്കം ചെയ്യുകയോ തടഞ്ഞുവെക്കുകയോ ഉണ്ടായില്ലെന്നും മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫാറം വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി-ജൂൺ മാസങ്ങൾക്കിടെ കേന്ദ്ര സർക്കാറിൽനിന്ന് 168 അപേക്ഷകളാണ് അക്കൗണ്ടുകളെ സംബന്ധിച്ച് ഉണ്ടായത്. അതേസമയം 2015 ആഗസ്റ്റ് ഒന്ന് മുതൽ 2017 ജൂൺ 30 വരെയുള്ള കാലയളവിനിടെ ഭീകരവാദവുമായി ബന്ധപ്പെട്ടുള്ള 935,897 അക്കൗണ്ടുകൾ തങ്ങൾ നീക്കം ചെയ്തതായും ട്വിറ്റർ അറിയിച്ചു. ആഗോളതലത്തിൽ അക്കൗണ്ടുകളുടെ വിവരം സംബന്ധിച്ച് ഭരണകൂടങ്ങളിൽനിന്നുള്ള അപേക്ഷയിൽ ജനുവരി-ജൂൺ വരെ ആറു ശതമാനം വർധനവുമുണ്ടായി. അമേരിക്കയിൽനിന്നുള്ള അപേക്ഷയിൽ എട്ട് ശതമാനം കുറവുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story