Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:06 AM IST Updated On
date_range 22 Sept 2017 11:06 AM ISTഗുരു സ്മൃതിയിൽ സമാധി ദിനാചരണം
text_fieldsbookmark_border
തൃപ്പൂണിത്തുറ: വ്യത്യസ്ത പരിപാടികളോടെ ശ്രീനാരായണ ഗുരു സമാധി ആചരിച്ചു. ഗുരുദേവ കൃതികളുടെ അഖണ്ഡ പാരായണം, ഭജന, പുഷ്പാർച്ചന, അന്നദാനം, ദീപക്കാഴ്ചകൾ, പ്രസാദ വിതരണം എന്നിവ നടത്തി. എസ്.എൻ.ഡി.പി യോഗം ശാഖകൾ, പോഷക സംഘടനകൾ, വനിത-യുവജന സംഘടനകൾ എന്നിവ ചേർന്നാണ് പരിപാടി നടത്തിയത്. തെക്കുംഭാഗം ശ്രീനാരായണ ധർമപോഷിണി സഭയുടെ നേതൃത്വത്തിൽ ഗുരു പൂജ, ധർമപതാക ഉയർത്തൽ, ഉപവാസം, പ്രഭാഷണം, മഹാസമാധി പൂജ, ദീപക്കാഴ്ച എന്നിവ നടന്നു. എരൂർ ശ്രീ നാരായണ ഗുരുവരാശ്രമ സംഘം ഗുരു മഹേശ്വര ക്ഷേത്രത്തിൽ സമാധിദിന ശാന്തിയാത്ര, സമൂഹസദ്യ, ഭജന, ദീപക്കാഴ്ച എന്നിവ നടന്നു. എസ്.എൻ.ഡി.പി പൂത്തോട്ട ശാഖയുടെ ഉപവാസ യജ്ഞം യൂനിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ ശ്രീ നാരായണ വിജയസമാജം ശാഖ, ചോറ്റാനിക്കര ഗുരുമണ്ഡപം, ഇരുമ്പനം എസ്.എൻ.ഡി.പി.ശാഖയോഗം, പൂത്തോട്ട പുത്തൻകാവ് ശാഖ, എരൂർ കല്പ ദ്രുമയോഗം ശാഖ, ചോറ്റാനിക്കര എരുവേലി ശാഖയോഗം എന്നിവിടങ്ങളിലും സമാധി ദിനാചരണം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story