Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്പളം ജങ്ഷനിലെ...

കുമ്പളം ജങ്ഷനിലെ ഹോംഗാർഡിനെ പിൻവലിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
നെട്ടൂർ: വൈറ്റില-അരൂർ ദേശീയപാതയിൽ കുമ്പളം സൗത്ത് ജങ്ഷനിൽ ഗതാഗതം നിയന്ത്രിച്ച ഹോംഗാർഡിനെ പിൻവലിച്ചതിൽ പ്രതിഷേധം. അപകട സാധ്യതയുള്ള ജങ്ഷനിൽ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് പകൽ ഹോം ഗാർഡിനെ നിയമിച്ചത്. ഓണത്തിനുശേഷം ഹോം ഗാർഡി​െൻറ സേവനം ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അടിക്കടി അപകടം ഉണ്ടായതിനെത്തുടർന്നാണ് ട്രാഫിക് പൊലീസ് ഹോം ഗാർഡിനെ നിയോഗിച്ചത്. അമിതവേഗത്തിൽ അരൂർപാലം ഇറങ്ങിവരുന്ന വാഹനങ്ങൾ ജങ്ഷൻ മുറിച്ചുകടക്കുന്നവർക്ക് ഭീഷണിയാണെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. തിരക്കുള്ള സമയങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളുടെയും വയോജനങ്ങളുടെയും സഹായത്തിന് ഓട്ടോ തൊഴിലാളികളാണ് എത്താറുള്ളത്. ഹോംഗാർഡി​െൻറ സേവനം ഉടൻ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story