Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:06 AM IST Updated On
date_range 22 Sept 2017 11:06 AM ISTഅദ്വൈതാശ്രമത്തിൽ ഭക്തിനിറവിൽ സമാധിദിനാചരണം
text_fieldsbookmark_border
ആലുവ: ശ്രീനാരായണ ഗുരുവിെൻറ പാദസ്പർശമേറ്റ് പവിത്രമായ ആലുവ അദ്വൈതാശ്രമത്തിൽ ഗുരുവിെൻറ 90-ാം മഹാസമാധി ആചരണം ഭക്തിനിർഭരമായി. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ശ്രീനാരായണീയരാണ് പങ്കെടുത്തത്. ഗുരുദേവ ദർശനങ്ങൾ നെഞ്ചോട് ചേർക്കേണ്ട കാലത്താണ് നാം കടന്നുപോകുന്നതെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന വിശ്വമാനവദർശനം ഉൾക്കൊണ്ട് ജീവിക്കാൻ സമൂഹത്തെ പ്രാപ്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുലർച്ച അഞ്ചിന് പ്രഭാതപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ശാന്തിഹവനം, ഗണപതിഹവനം, ഗുരുദേവകൃതികളുടെ പാരായണം എന്നിവ നടന്നു. ഒമ്പതോടെ ആരംഭിച്ച ഉപവാസത്തിലും പ്രാർഥനയിലും നിരവധിപേർ പങ്കെടുത്തു. ഗുരുസമാധി സമയമായ 3.25ന് മഹാസമാധി പൂജയും സമൂഹപ്രാർഥനയും നടന്നു. തുടർന്ന് പ്രസാദവിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു. പൂജ ചടങ്ങുകൾക്ക് സ്വാമി ശിവസ്വരൂപാനന്ദ, മേൽശാന്തി പി.കെ. ജയന്തൻ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. Caption:EA samadhi1,EA samadhi2 ശ്രീനാരായണഗുരു സമാധിയുടെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന കലാശ പ്രദക്ഷിണം ആശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story