Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടാവസ്‌ഥയിലായ പഴയ...

അപകടാവസ്‌ഥയിലായ പഴയ ബഹുനില കെട്ടിടം പൊളിച്ചുനീക്കാൻ ജില്ല കലക്ടറുടെ ഉത്തരവ്

text_fields
bookmark_border
അപകടാവസ്‌ഥയിലായ പഴയ ബഹുനില കെട്ടിടം പൊളിക്കാൻ കലക്ടറുടെ ഉത്തരവ് ആലുവ: അപകടാവസ്‌ഥയിലായ പഴയ ബഹുനില കെട്ടിടം പൊളിച്ചുനീക്കാൻ കലക്ടറുടെ ഉത്തരവ്. നഗരമധ്യത്തിലെ സ്വകാര്യ കെട്ടിടം പൊളിക്കാനാണ് ഉത്തരവ്. ബാങ്ക് കവല മാർക്കറ്റ് റോഡിൽ ഗ്രാൻഡ് ഹോട്ടലിനു സമീപത്തെ മൂന്നുനില കെട്ടിടം ജീർണാവസ്ഥയിലാണ്. ഈ കെട്ടിടം അപകടരഹിതമായി പൊളിച്ചുനീക്കാൻ നഗരസഭ അധികൃതർക്കാണ് കലക്ടർ നിർദേശം നൽകിയത്. തഹസിൽദാർ, നഗരസഭ സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവരുടെ റിപ്പോർട്ടി​െൻറ അടിസ്‌ഥാനത്തിലാണ് നടപടി. 80 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നാണ് വിവിധ വകുപ്പുകൾ റിപ്പോർട്ട് നൽകിയത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിനാവശ്യമായ തുക ഉടമയിൽനിന്ന് ഈടാക്കും. വാടകക്കാർ കെട്ടിടം ഒഴിയാത്തതിനെ തുടർന്ന് ഉടമയുമായി കോടതിയിൽ കേസ് നടക്കുകയാണ്. അതിനാൽ വർഷങ്ങളായി കെട്ടിടത്തി​െൻറ നവീകരണം മുടങ്ങി. തിരക്കേറിയ റോഡിന് സമീപത്തുള്ള കെട്ടിടത്തിൽ വ്യാപാരസ്‌ഥാപനങ്ങളും ചില സംഘടനാ ഓഫിസുകളുമുണ്ട്. രണ്ടാം നിലയുടെ കുറച്ചുഭാഗം ഒരു മാസംമുമ്പ് മഴയിൽ ഇടിഞ്ഞിരിന്നു. കഴിഞ്ഞ ദിവസം കെട്ടിടത്തി​െൻറ മുകളിൽ നിന്ന് കല്ല് അടർന്ന് റോഡിലേക്ക് തെറിച്ചുവീണതായി നാട്ടുകാർ പറഞ്ഞു. ക്യാപ്‌ഷൻ ea60 building കലക്ടർ പൊളിക്കാൻ ഉത്തരവിട്ട ആലുവ ബാങ്ക് കവല മാർക്കറ്റ് റോഡിൽ അപകട ഭീഷണിയിലായ കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story