Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വീകരണം ഇന്ന്

സ്വീകരണം ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: സംയുക്ത കര്‍ഷകസമിതിയുടെ സംസ്ഥാന പ്രചാരണ ജാഥക്ക് ബുധനാഴ്ച മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കും. കിസാന്‍സഭ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ ക്യാപ്റ്റനും കേരള കര്‍ഷകസംഘം സംസ്ഥാന ജോ.സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍ വൈസ് ക്യാപ്റ്റനുമായ ജാഥക്ക് രാവിലെ 11ന് മൂവാറ്റുപുഴ നെഹ്റുപാര്‍ക്കിലാണ് സ്വീകരണം. കേന്ദ്ര സര്‍ക്കാറി​െൻറ കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, റബറി​െൻറ വിലത്തകര്‍ച്ച പരിഹരിക്കുക, കാര്‍ഷിക വിളകള്‍ക്ക് കൃഷിച്ചെലവും അതി​െൻറ 50 ശതമാനവും ചേര്‍ത്ത് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻറ ഭാഗമായി സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ 25ന് എറണാകുളം ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. പ്രക്ഷോഭത്തി​െൻറ പ്രചാരണാര്‍ഥമാണ് ഒമ്പത് കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ അംഗങ്ങളായ സംസ്ഥാന ജാഥ.
Show Full Article
TAGS:LOCAL NEWS 
Next Story