Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദക്ഷിണേഷ്യൻ...

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്​റ്റ്​ പാർട്ടികളുടെ സമ്മേളനം കൊച്ചിയിൽ

text_fields
bookmark_border
കൊച്ചി: ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെയും ഇടതുപാർട്ടികളുടെയും സമ്മേളനം 23, 24 തീയതികളിൽ എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തി​െൻറ നൂറാം വാർഷികാചരണത്തി​െൻറ ഭാഗമായി സി.പി.എം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. ദക്ഷിണ ഏഷ്യയിലെ എട്ട് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, ഇടത് പാർട്ടി പ്രതിനിധികളും ഇന്ത്യയിലെ സി.പി.എം, സി.പി.െഎ പ്രതിനിധികളും സമ്മേളനത്തിൽ പെങ്കടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 23ന് രാവിലെ 10ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. 24ന് വൈകുന്നേരം അഞ്ചിന് മറൈൻഡ്രൈവിൽ റെഡ്വളൻറിയർ മാർച്ചും സമാപന സമ്മേളനവും നടക്കും. വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. രാജീവും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story