Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2017 11:05 AM IST Updated On
date_range 19 Sept 2017 11:05 AM ISTസിന്ധുവിേൻറത് മികച്ച പ്രകടനം ^ഗോപീചന്ദ്
text_fieldsbookmark_border
സിന്ധുവിേൻറത് മികച്ച പ്രകടനം -ഗോപീചന്ദ് കൊച്ചി: കൊറിയ ഓപണ്‍ സൂപ്പര്‍ സീരീസിലെ പി.വി. സിന്ധു-നൊസോമി ഒകുഹര ഫൈനൽ കടുത്തതും മികച്ചതുമായിരുെന്നന്ന് സിന്ധുവിെൻറ പരിശീലകനും ഇന്ത്യന്‍ സീനിയര്‍ ടീം മുഖ്യ പരിശീലകനുമായ പുല്ലേല ഗോപീചന്ദ്. ലോക ബാഡ്മിൻറൺ മത്സരത്തിെൻറ തനിയാവർത്തനമായിരുന്നു ഫൈനൽ. എന്നാൽ, ഫലം മാറിവന്നു. കഴിഞ്ഞ ഫൈനലിലെ പിഴവുകൾ തിരുത്തി മുന്നേറാൻ സിന്ധുവിന് കഴിഞ്ഞു. ആക്രമണമികവാണ് സിന്ധുവിന് നേട്ടമായത്. സ്ഥിരതയില്ലായ്മയെന്ന വെല്ലുവിളി മറികടക്കാനും കഴിഞ്ഞു. കിരീടനേട്ടം സിന്ധുവിനെ പുതിയ ഉയരത്തിലെത്തിച്ചു. 22ാം വയസ്സിലെ അവരുടെ പ്രകടനം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഭാവിയിൽ മികച്ച പ്രകടനം അവരിൽനിന്നുണ്ടാകും. ബാഡ്മിൻറണിൽ ഇന്ത്യ വൻശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. 10 വർഷത്തിനുശേഷം സൈന നെഹ്വാൾ പരിശീലനത്തിന് തിരിച്ചെത്തുന്നത് മികച്ച വിജയങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story