Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുണ്ടപിരിവ്​...

ഗുണ്ടപിരിവ്​ നൽകാത്തതി​ന്​ സ്വകാര്യ ബസ്​ ജീവനക്കാരന്​ മർദനം; പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: ഗുണ്ടപിരിവ് നൽകാത്തതിന് സ്വകാര്യ ബസിലെ കണ്ടക്ടറെയും യാത്രക്കാരെയും മർദിച്ച കേസിലെ പ്രതികളെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കരുവേലിപ്പടി വലിയവീട്ടിൽ അനിൽകുമാർ(39), കണ്ണമാലി കാട്ടിപ്പറമ്പ് റോജൺ(36) എന്നിവരെയാണ് എസ്.ഐ എസ് ദ്വിജേഷി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബസ് കണ്ടക്ടറോട് ഗുണ്ടപിരിവ് ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് തേവരയിൽ ബസ് തടഞ്ഞിട്ട് കണ്ടക്ടറെ മർദിക്കുകയായിരുന്നു. ബഹളത്തിനിടയിൽ അനിലും സുഹൃത്തായ റോജണും ചേർന്ന് ബസിലെ യാത്രികരായ ഇതരസംസ്ഥാനക്കാരായ ദമ്പതികളെയും ആക്രമിച്ചു. പരിക്കേറ്റ ദമ്പതികൾ ചികിത്സ തേടിയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം അടക്കമുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story