Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുല്ലപ്പെരിയാർ: ജലനിരപ്പ് കഴിഞ്ഞ വർഷത്തെക്കാൾ 10 അടി കൂടുതൽ
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അളവിനെക്കാൾ 10 അടി ഉയരത്തിൽ. കഴിഞ്ഞവർഷം ഇതേ ദിവസം 115 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ, ഞായറാഴ്ച അണക്കെട്ടിലെ ജലനിരപ്പ് 125.60 അടിയാണ്. ശക്തമായ മഴ തുടരുന്ന മുല്ലപ്പെരിയാറിൽ അതിവേഗമാണ് ജലനിരപ്പ് ഉയരുന്നത്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1135 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 218 ഘന അടിമാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 55.4 ഉം തേക്കടിയിൽ 38.2 മി.മീ. മഴയുമാണ് പെയ്തത്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 36.81 അടി ജലമാണുള്ളത്. 72 അടിയാണ് വൈഗയുടെ സംഭരണ ശേഷി. ഇവിടേക്ക് 177 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story