Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:07 AM IST Updated On
date_range 17 Sept 2017 11:07 AM ISTനഗരത്തിലെ റോഡ് നവീകരണപദ്ധതിക്ക് തുടക്കമായി
text_fieldsbookmark_border
ചേര്‍ത്തല-: - നഗരത്തിലൂടെയുള്ള പഴയ ദേശീയപാതയുടെ ഭാഗമായ 11 റോഡുകള്‍ നവീകരിക്കുന്ന 9.83 കോടിയുടെ നിര്‍മാണപദ്ധതിക്ക് തുടക്കമായി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ച് വര്‍ഷത്തിനകം ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ 500 കോടിയുടെ റോഡ് നിര്‍മാണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനത്തിലൂടെ ഖജനാവിന് വലിയ നഷ്ടം സംഭവിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുകയും ചെയ്യുന്ന രീതിക്ക് മാറ്റം വരുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിെൻറ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ നടപടി ഉണ്ടാകും. അടിസ്ഥാനസൗകര്യ വികസനത്തില്‍ സര്‍ക്കാറിെൻറ സമീപനം ബോധ്യെപ്പടുത്താനും പദ്ധതികള്‍ സുതാര്യതയോടെ വേഗത്തിലാക്കാനും 30ന് എന്‍ജിനീയര്‍മാരുടെ രണ്ടാമത് സമ്മേളനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുനിരത്തുകള്‍ കൈയടക്കുന്ന കച്ചവടക്കാര്‍ സ്വയം ഒഴിഞ്ഞുപോകണം. തദ്ദേശസ്ഥാപനങ്ങളും പൊതുജനങ്ങളും ഇക്കാര്യത്തില്‍ ഇടപെടണം. നോക്കുകൂലി സര്‍ക്കാര്‍ അംഗീകരിക്കില്ല. പണിയെടുക്കാതെ കൂലിവാങ്ങുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ചേര്‍ത്തല ദേവീക്ഷേത്രത്തിന് സമീപം ചേര്‍ന്ന സമ്മേളനത്തില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തി. സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി. വിശ്വപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. പ്രസാദ്, ശ്രീലേഖ നായര്‍, എന്‍.ആര്. ബാബുരാജ്, കെ. രാജപ്പന് നായര്‍, എന്‍.എസ്. ശിവപ്രസാദ്, എം.ഇ. രാമചന്ദ്രന് നായര്‍, പി. ജ്യോതിമോള്‍, ഡി. ജ്യോതിഷ്, ബി. വിനു, എല്‍. രാജശ്രീ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story