Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:07 AM IST Updated On
date_range 17 Sept 2017 11:07 AM ISTസര്‍വകലാശാല
text_fieldsbookmark_border
പി.ജി പ്രവേശനം 2017;- ട്രയല്‍ അലോട്ട്മെൻറ് തിരുവനന്തപുരം: അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലെയും യു.ഐ.ടി.കളിലെയും 2017-18 അധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ (പി.ജി) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വിദ്യാർഥികള്‍ക്ക് അവരുടെ ട്രയല്‍ അലോട്ട്മെൻറ് (www.admissions.keralauniversity.ac.in) പരിശോധിക്കാവുന്നതാണ്. അപേക്ഷയില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ എഡിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് 18.09.2017-നകം തിരുത്തലുകള്‍ വരുത്തേണ്ടതാണ്. തിരുത്തലുകള്‍ വരുത്തിയ പുതിയ അപേക്ഷയുടെ പ്രിൻറൗട്ട് പ്രവേശനവുമായി ബന്ധപ്പെട്ട തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക് സൂക്ഷിക്കേണ്ടതാണ്. എം.എ വൈവവോസി വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന എം.എ പൊളിറ്റിക്കല്‍ സയന്‍സ് ജൂലൈ/ആഗസ്റ്റ് 2017 രണ്ടാംവര്‍ഷ സപ്ലിമെൻററി പരീക്ഷയുടെ വൈവ വോസി സെപ്റ്റംബര്‍ 20 രാവിലെ 10 മുതല്‍ പാളയത്തുള്ള വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നടക്കും. വിശദവിവരങ്ങള്‍ www.keralauniversity.ac.inൽ ലഭിക്കും. കേരള വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന എം.എ ഹിസ്റ്ററി ജൂലൈ/ആഗസ്റ്റ് 2017 രണ്ടാംവര്‍ഷ സപ്ലിമെൻററി പരീക്ഷയുടെ വൈവവോസി സെപ്റ്റംബര്‍ 26 രാവിലെ 10 മുതല്‍ പാളയത്തുള്ള വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നടക്കും. എം.കോം വൈവവോസി വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന എം.കോം ജൂലൈ/ആഗസ്റ്റ് 2017 രണ്ടാംവര്‍ഷ സപ്ലിമെൻററി പരീക്ഷയുടെ വൈവ-വോസി സെപ്റ്റംബര്‍ 20 രാവിലെ 10.30- മുതല്‍ പാളയത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടക്കും. സര്‍ട്ടിഫിക്കറ്റ് ഇന്‍ ടി.വി ന്യൂസ് റീഡിങ് ആൻഡ് കോംപിയറിങ് കോഴ്‌സ് തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ടി.വി ന്യൂസ് റീഡിങ് ആൻഡ് കോംപിയറിങ് കോഴ്‌സിന് സെപ്റ്റംബര്‍ 26 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു/ പ്രീഡിഗ്രി ജയം. കോഴ്‌സ് കാലാവധി മൂന്ന് മാസം. ഫീസ് പതിനായിരം രൂപ. അപേക്ഷ ഫീസ് 100 രൂപ. ക്ലാസുകള്‍ ശനി ഞായര്‍ ദിവസങ്ങളില്‍ മാത്രം. വിശദവിവരങ്ങള്‍ക്ക് പി.എം.ജി ജങ്ഷനിലെ സി.എ.സി.ഇ.ഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2302523. പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സ് തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിന് ഒക്‌ടോബര്‍ പത്ത് വരെ അപേക്ഷിക്കാം. യോഗ്യത കേരള അംഗീകരിച്ച ബിരുദം. ഫീസ് 16500/- രൂപ, അപേക്ഷ ഫീസ് 100 രൂപ. കോഴ്‌സ് കാലാവധി ഒരുവര്‍ഷം. പ്രായപരിധി ഇല്ല. ക്ലാസുകള്‍ ശനി ഞായര്‍ ദിവസങ്ങളില്‍ മാത്രം. വിശദവിവരങ്ങള്‍ക്ക് പി.എം.ജി ജങ്ഷനിലെ സി.എ.സി.ഇ.ഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0471 -2302523. എം.ടെക് (ടെക്‌നോളജി മാനേജ്മെൻറ്) സ്‌പോട്ട് അഡ്മിഷന്‍ കാര്യവട്ടം ഫ്യൂച്ചേര്‍സ് സ്റ്റഡീസ് പഠനവകുപ്പില്‍ എം.ടെക് (ടെക്‌നോളജി മാനേജ്മെൻറ്) (2017-18 ബാച്ച്) പ്രവേശനത്തിന് എസ്.സി/എസ്.ടി വിഭാഗത്തിന് (2 സീറ്റ്) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോമും (അപേക്ഷാ ഫീസ് -500 രൂപ) സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 18-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.keralauniversity.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story