Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:07 AM IST Updated On
date_range 17 Sept 2017 11:07 AM ISTജാമിഅ ബദ്രിയ അറബിക് കോളജിെൻറ പ്രവര്‍ത്തനം മാതൃകാപരം ^മന്ത്രി
text_fieldsbookmark_border
ജാമിഅ ബദ്രിയ അറബിക് കോളജിെൻറ പ്രവര്‍ത്തനം മാതൃകാപരം -മന്ത്രി മൂവാറ്റുപുഴ: നാലു പതിറ്റാണ്ട് കാലമായി സാമൂഹികസേവന രംഗത്ത് സ്തുത്യര്‍ഹ സേവനംചെയ്യുന്ന ജാമിഅ ബദ്രിയ അറബിക് കോളജിെൻറയും ബദ്രിയ ട്രസ്റ്റിെൻറയും പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിെൻറ സഹിഷ്ണുതയ്ക്കും സൗഹാര്‍ദത്തിനും മാതൃകയാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പേഴക്കാപ്പിള്ളി ജാമിഅ ബദ്രിയ അറബിക് കോളജിലെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിെൻറ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയര്മാന് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പൽ കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്മാന് ഹസ്സന്‍മാസ്റ്റര്‍, സെക്രട്ടറി കെ.പി. അബ്ദുസ്സലാം മൗലവി, മൈതീന്‍ വലിയപറമ്പില്‍, സെയ്തുകുഞ്ഞ് പുതുശ്ശേരിയില്‍, കെ.വൈ. സാദിഖ്, വാര്‍ഡ് മെംബര്‍ വി.എച്ച്. ഷഫിഖ്, ഫൈസല്‍ മുണ്ടങ്ങാമറ്റം, ജുനൈദ് മൗലവി, അബ്ദുല്‍ മുഖ്തദിര്‍ മൗലവി, ഫൈസല്‍ മൗലവി, അഫ്സല് മൗലവി, ബി.എസ്.എസ് പ്രസിഡൻറ് അല്‍താഫ് മൗലവി, , ഡയറക്ടര്‍ അനസ് മൗലവി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story