Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:07 AM IST Updated On
date_range 17 Sept 2017 11:07 AM ISTഅഖില കേരള വിശ്വകർമ മഹാസഭ താലൂക്ക് സമ്മേളനം ഇന്ന്
text_fieldsbookmark_border
കൂത്താട്ടുകുളം: അഖില കേരള വിശ്വകർമ മഹാസഭ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം ഞായറാഴ്ച ഒലിയപ്പുറം മഹാത്മജി മെമ്മോറിയൽ വായനശാല ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് പതാക ഉയർത്തൽ, 9.05ന് വിശ്വകർമദേവ പൂജ, പത്തിന് പൊതുസമ്മേളനം ബോർഡ് മെംബർ കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂനിയൻ പ്രസിഡൻറ് എൻ.കെ. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ജില്ല സെക്രട്ടറി കെ.ആർ. ശശി മുഖ്യപ്രഭാഷണം നടത്തും. യൂനിയൻ പ്രസിഡൻറ് എൻ. തങ്കപ്പൻ, ടി.എസ്. അശോക് കുമാർ, ടി.കെ. സോമൻ, കെ.ആർ. ശശി, കെ.ആർ. റെജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story