Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:07 AM IST Updated On
date_range 17 Sept 2017 11:07 AM ISTനാഷനൽ ലേബർ യൂനിയൻ സംസ്ഥാന സമ്മേളനം കാസർകോട്ട്
text_fieldsbookmark_border
കൊച്ചി: നാഷനൽ ലേബർ യൂനിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം 26ന് കാസർകോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഐ.എൻ.എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തും. മതേതര ഇന്ത്യ എന്ന വിഷയത്തിൽ മാധ്യമം ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ എൻ.എൽ.യു സംസ്ഥാന പ്രസിഡൻറ് എ.പി മുസ്തഫ, ജനറൽ സെക്രട്ടറി സുബൈർ പടപ്പ്, ഐ.എൻ.എൽ ജില്ല പ്രസിഡൻറ് എൻ.എ മുഹമ്മദ് നജീബ് മരട്, ജനറൽ സെക്രട്ടറി കെ.എം.എ ജലീൽ, എൻ.വൈ.എൽ ജില്ല പ്രസിഡൻറ് അമീൻ മേടപ്പിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story