Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന സബ് ജൂനിയർ...

സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ് തുടങ്ങി

text_fields
bookmark_border
ചാരുംമൂട്: 36ാം സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് ചാരുംമൂട്ടിൽ തുടക്കം. 14 ജില്ലകളിൽനിന്ന് ആൺകുട്ടികളും പെൺകുട്ടികളുമടക്കം 560ഓളം താരങ്ങൾ പെങ്കടുക്കും. അസോസിയേഷൻ ഭാരവാഹികളായ എ. ശ്രീകുമാർ, ജെ. നിസാമുദ്ദീൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. ജൂഡോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയി വർഗീസ് വിശദീകരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ പി.അശോകൻ നായർ, വി. ഗീത, ശാന്താ ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സഞ്ജു, എ.എം. നരേന്ദ്രൻ, ഡി. ശിവശങ്കരപിള്ള, മുരളീധരൻ ഗുരുവായൂർ, ബി. അബുരാജ്, എസ്. പ്രകാശ്, കുറ്റിപ്പുറത്ത് ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story