Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:07 AM IST Updated On
date_range 17 Sept 2017 11:07 AM ISTക്വട്ടേഷൻ ക്ഷണിച്ചു
text_fieldsbookmark_border
ആലപ്പുഴ: വണ്ടാനം ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡെങ്കു ഒരു ഗ്രാം എലിസ കിറ്റ് 96 വെൽ- ഏഴെണ്ണം വിതരണം ചെയ്യാൻ മുദ്രെവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. 26ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ക്വട്ടേഷൻ സ്വീകരിക്കും. ക്വട്ടേഷൻ സൂപ്രണ്ട്, ഗവ. ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ- 5 എന്ന വിലാസത്തിൽ ലഭിക്കണം അംശാദായം അടയ്ക്കണം ആലപ്പുഴ: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡ് (കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ബോർഡ്) അംഗമായ തൊഴിലാളികളുടെ അംശാദായം 100 രൂപയായി വർധിപ്പിച്ച് ഉത്തരവായി. എല്ലാ അംഗങ്ങളും 2016 ഫെബ്രുവരി മുതലുള്ള അംശാദായം 100 രൂപയായി ബാങ്കിൽ അടയ്ക്കണം. പ്രസവ, വിവാഹാനുകൂല്യങ്ങൾ കൈപ്പറ്റാൻ 2016 ഫെബ്രുവരി മുതൽ ഓഫിസിൽ അപേക്ഷ നൽകിയവർ വർധിപ്പിച്ച അംശാദായം ബാങ്കിൽ അടച്ച് പാസ്ബുക്കിെൻറ പകർപ്പ് ഓഫിസിൽ നൽകണമെന്ന് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. ഫോൺ: 0477-2241455. പരിശീലനം പൂർത്തിയായി ആലപ്പുഴ: പഞ്ചായത്തുകളുടെ വികസന പദ്ധതികളും കുടുംബശ്രീയുടെ പദ്ധതികളും സംയോജിപ്പിക്കുന്നത് സംബന്ധിച്ച പരിശീലന പരിപാടി പൂർത്തിയായി. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ചാർജ് ഓഫിസർമാർ, സി.ഡി.എസ്. ചെയർപേഴ്സൺമാർ എന്നിവരാണ് രണ്ടു ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തത്. ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ് ആലപ്പുഴ: പുറക്കാട് ഐ.ടി.ഐ.യിൽ വെൽഡർ േട്രഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത: മെക്കാനിക്കൽ/മെറ്റലർജി /െപ്രാഡക്ഷൻ എൻജിനീയറിങ് /മെക്കാേട്രാണിക്സ് ബിരുദവും ഒരു വർഷത്തെ അധ്യാപക പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/ അനുബന്ധ ബ്രാഞ്ചിൽ ഡിപ്ലോമയും രണ്ടു വർഷത്തെ അധ്യാപക പ്രവൃത്തി പരിചയവും അല്ലെങ്കിൽ വെൽഡർ േട്രഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്നു വർഷത്തെ അധ്യാപക പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23ന് രാവിലെ 11ന് പുറക്കാട് ഐ.ടി.ഐയിൽ എത്തണം. ഫോൺ: 0477-2298118. വാർഷിക പദ്ധതി ഭേദഗതി 25നകം നൽകണം -ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആലപ്പുഴ: വാർഷിക പദ്ധതികളിലെ ഭേദഗതിക്ക് അംഗീകാരം നേടാത്ത തദ്ദേശ സ്ഥാപനങ്ങൾ സെപ്റ്റംബർ 25നകം ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ. ജില്ല ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 25നു ശേഷം ലഭിക്കുന്ന ഭേദഗതികൾ അംഗീകരിക്കില്ല. 28ന് ചേരുന്ന ജില്ല ആസൂത്രണ സമിതി ഭേദഗതികൾക്ക് അംഗീകാരം നൽകും. ഭേദഗതിക്കായി സമർപ്പിക്കുന്ന പദ്ധതികൾക്കൊപ്പം വ്യക്തമായ രേഖകൾ സമർപ്പിക്കണം. ഭേദഗതി വരുത്തുന്നതിന് സഹകരിക്കാത്ത നിർവഹണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. തൈക്കാട്ടുശ്ശേരി ബ്ലോക്ക്, പുളിങ്കുന്ന്, ചേന്നംപള്ളിപ്പുറം, പട്ടണക്കാട്, മുട്ടാർ ഗ്രാമപഞ്ചായത്തുകൾ വാലിഡേഷൻ ക്രമീകരിച്ച് ഭേദഗതി സമർപ്പിച്ചു. രണ്ട് നഗരസഭയും മൂന്നു ബ്ലോക്ക് പഞ്ചായത്തും ഉൾപ്പെടെ 22 തദ്ദേശ സ്ഥാപനങ്ങൾ ഭേദഗതി സമർപ്പിച്ചിട്ടുണ്ട്. ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. രാജേന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story