Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവന്യജീവി വാരാഘോഷം:...

വന്യജീവി വാരാഘോഷം: വിദ്യാർഥികള്‍ക്ക്​ മത്സരങ്ങള്‍

text_fields
bookmark_border
കൊച്ചി: വനം വകുപ്പി​െൻറ വന്യജീവി വാരാഘോഷം ഒക്‌ടോബര്‍ ഒന്നുമുതല്‍ എട്ടുവരെ ആഘോഷിക്കുന്നതിനോടനുബന്ധിച്ച് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ നടത്തും. ജില്ലതല മത്സരം മഹാരാജാസ് കോളജില്‍ ഒക്‌ടോബര്‍ രണ്ടിനും മൂന്നിനും നടത്തും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിൻറിങ് ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിൻറിങ് ഇനങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍, എയിഡഡ്, അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെയും കോളജുകളിലെയും പ്രഫഷനല്‍ കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിതലം മുതലുള്ളവര്‍ക്ക് കോളജ് വിഭാഗത്തില്‍ മത്സരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടപ്പള്ളിയിലെ എറണാകുളം സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0484 -2535554, 0484- 2344761. ലൈസന്‍സ് പുതുക്കാത്ത മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കും കൊച്ചി: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധന ബോട്ടുകളുെടയും വള്ളങ്ങളുെടയും ലൈസന്‍സ് ഇൗ മാസം 30-ന് മുമ്പ് പുതുക്കണമെന്ന് വൈപ്പിന്‍ ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. പുതുക്കാത്ത ബോട്ടുകള്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കും. 1980-ലെ കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്റ്റ് പ്രകാരം ഫിഷിങ് ലൈസന്‍സ് ഉള്ള മത്സ്യബന്ധനയാനങ്ങള്‍ മാത്രമേ മത്സ്യബന്ധനം നടത്താന്‍ പാടുള്ളൂ. ലൈസന്‍സ് പുതുക്കാത്ത ബോട്ടുകളുടെ പട്ടിക മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ഉള്‍ക്കടലില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ കണ്ടുപിടിക്കാൻ കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹായം ആവശ്യപ്പെടും. ലൈസന്‍സ് പുതുക്കാൻ ബോട്ടുകളും വള്ളങ്ങളും അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് മുനമ്പം, തോപ്പുംപടി, വൈപ്പിന്‍ ഹാര്‍ബറുകളിലോ വൈപ്പിന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറ് ചെക്ക്‌പോസ്റ്റിലോ എത്തിച്ച് ഭൗതിക പരിശോധനക്ക് വിധേയമാക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story