Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീലങ്കന്‍ മന്ത്രി...

ശ്രീലങ്കന്‍ മന്ത്രി ലുലു മാൾ സന്ദർശിച്ചു

text_fields
bookmark_border
കൊച്ചി-: ശ്രീലങ്കൻ കാബിനറ്റ് മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഗല ഗജേന്ദ്ര രത്നായക ഇടപ്പള്ളി ലുലു മാൾ സന്ദര്‍ശിച്ചു. മണിക്കൂറുകള്‍ ചെലവിട്ട അദ്ദേഹം ശ്രീലങ്കയിലും മാള്‍ തുടങ്ങാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലിയെ ക്ഷണിച്ചു. യൂസുഫലിക്കൊപ്പം ലുലു മാൾ ചുറ്റി നടന്നുകണ്ട മന്ത്രി പ്രവര്‍ത്തന രീതിയിലും ബിസിനസി​െൻറ വൈപുല്യത്തിലും ഉല്‍പന്നങ്ങളുടെ വൈവിധ്യത്തിലും വിസ്മയം പ്രകടിപ്പിച്ചു. വിനോദവിഭാഗവും ഫുഡ്കോര്‍ട്ടും സന്ദര്‍ശിച്ച അദ്ദേഹം കേരളീയ വിഭവങ്ങളുടെ രുചി ആസ്വദിക്കാനും സമയം കണ്ടെത്തി. മാളി​െൻറ നടത്തിപ്പിനെക്കുറിച്ച വിവരങ്ങള്‍ യൂസുഫലിയില്‍ നിന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. ശ്രീലങ്കയിൽ മാള്‍ ആരംഭിക്കാന്‍ സര്‍ക്കാറി​െൻറ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story