Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമേഖല വാർഷിക സമ്മേളനവും ...

മേഖല വാർഷിക സമ്മേളനവും കുടുംബസംഗമവും

text_fields
bookmark_border
അങ്കമാലി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്സ് കേരളയുടെ അങ്കമാലി--കാലടി മേഖല വാർഷിക സമ്മേളനവും കുടുംബ സംഗമവും അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡൻറ് എം.കെ. വിജയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ജോഷി പള്ളിയാൻ അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. സി.െഎ മുഹമ്മദ് റിയാസ് റോഡ് സുരക്ഷ സംബന്ധിച്ച്് ക്ലാസെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഗോപകുമാർ, ജില്ല പ്രസിഡൻറ് ജീവൻ പൂതാനപ്പിള്ളി, സെക്രട്ടറി ചന്ദ്രഹാസൻ, മേഖല സെക്രട്ടറി കെ.എൻ. സുഭാഷ്, ബെന്നി അഗസ്റ്റിൻ, ഐ.എം. ബിനു എന്നിവർ സംസാരിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി നടന്ന പ്രകടനവും സംസ്ഥാന സമിതി അംഗം സി.ഡി. പീറ്റർ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story