Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതണൽ മരം കടപുഴകി...

തണൽ മരം കടപുഴകി കാറിന്​ മുകളിൽ വീണു

text_fields
bookmark_border
കൊച്ചി: കാറ്റിലും മഴയിലും കൂറ്റൻ തണൽ മരം കടപുഴകി വീണു. ശനിയാഴ്ച വൈകുന്നേരം 7.15 ഒാടെ കോർപറേഷന് സമീപം കാനൻഷെഡ് റോഡിലേക്കാണ് ലോകോളജ് ഹോസ്റ്റൽ കോമ്പൗണ്ടിൽ നിന്ന മരം മറിഞ്ഞു വീണത്. ഒരു കാർ മരത്തിനടിയിൽ പെെട്ടങ്കിലും അത്യാഹിതം ഒഴിവായി. കാർ ഭാഗികമായി തകർന്നു. കാറിലുണ്ടായിരുന്ന അഞ്ചു പേർക്കും നിസ്സാര പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. വിവരമറിഞ്ഞ് പൊലീസും ഗാന്ധിനഗർ, ക്ലബ്റോഡ് സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. രാത്രി 10.30 ഒാടെയാണ് മരം മുറിച്ച് നീക്കിയത്. ഹോസ്റ്റൽ കോമ്പൗണ്ടിലെ തണൽ മരം അപകട ഭീഷണി ഉയർത്തുന്നത് സംബന്ധിച്ച് അധികൃതർക്ക് പലതവണ പരാതി നൽകിയിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. ആറു മാസം മുമ്പും ഇവിടെ മരം റോഡിലേക്ക് വീണിരുന്നു. ഒരു വർഷം മുമ്പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ നഗരത്തിൽ കനത്ത മഴയായിരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. കുണ്ടും കുഴിയുമായ റോഡുകളിലുടെ ഗതാഗതം ദുസ്സഹമായി. caption: er 2 Tree കടപുഴകിവീണ മരത്തിനടിയിൽപെട്ട കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story