Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:05 AM IST Updated On
date_range 17 Sept 2017 11:05 AM ISTശശികലക്കെതിരെ കേസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ -^ജമാഅത്ത് യൂത്ത് കൗൺസിൽ
text_fieldsbookmark_border
ശശികലക്കെതിരെ കേസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ --ജമാഅത്ത് യൂത്ത് കൗൺസിൽ കൊച്ചി: ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡൻറ് പി.കെ. ശശികലക്കെതിരെ കേസെടുത്തു എന്നുപറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണെന്ന് ജില്ല ജമാഅത്ത് യൂത്ത് കൗൺസിൽ. ഐ.പി.സി.സി 153-ാം വകുപ്പാണ് ശശികലക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നുതന്നെ ജാമ്യംലഭിക്കുന്ന നിസ്സാര വകുപ്പാണിത്. അതേസമയം കഴിഞ്ഞ മാസം വടക്കേക്കരയിൽ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവർത്തകരായ 40 പേർക്കെതിരെ 153 (എ) വകുപ്പ് ചുമത്തി ജയിലിലടച്ചു. കുറച്ചുനാൾ മുമ്പ് മതവിദ്വേഷപ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാട്ടി ഇസ്ലാമിക പണ്ഡിതനായ ശംസുദ്ദീൻ പാലത്തിനെതിരെയും ശശികലയ്ക്കെതിരെയും ഒരേസമയം വ്യക്തമായ തെളിവുകളോടെ പരാതി നൽകിയപ്പോൾ ശംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ ചുമത്തി. എന്നാൽ ശശികലക്കെതിരെ കേസെടുത്തില്ല. സർക്കാറിെൻറ ഈ ഭൂരിപക്ഷ പ്രീണന നിലപാടാണ് തുടർച്ചയായി നാടുനീളെ നടന്ന് വിദ്വേഷപ്രചാരണം നടത്താൻ ശശികലക്ക് ധൈര്യം പകരുന്നെതന്ന് യൂത്ത് കൗൺസിൽ ജില്ല പ്രസിഡൻറ് എം.കെ.എ. ലത്തീഫ്, ജന. സെക്രട്ടറി കെ.കെ. അബ്്ദുല്ല എന്നിവർ കുറ്റപ്പെടുത്തി. മുസ്ലിംകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story