Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങൽ വില്ലേജ് ബാറിന് ...

ചെങ്ങൽ വില്ലേജ് ബാറിന് മുന്നിൽ അപകടം തുടർക്കഥ

text_fields
bookmark_border
കാലടി: . വെള്ളിയാഴ്ച ബാറിന് സമീപം റോഡ് കുറുകെ കടന്ന കാഞ്ഞൂർ കാഞ്ഞിരത്തിങ്കൽ ജോർജ് (63) ബൈക്കിടിച്ച് മരിച്ചിരുന്നു. വൈകീട്ട് എഴരയോടെയാണ് അപകടം നടന്നത്. പരുത്തിച്ചുവട് കപ്പേള മുതൽ ചെങ്ങൽ വരെയുള്ള ഭാഗങ്ങളിലെ വഴിവിളക്കുകൾ നോക്കുകുത്തികളായതാണ് അപകടങ്ങൾ തുടർച്ചയാവുന്നതിന് കാരണം. മാസങ്ങളായി ഈ ഭാഗത്തെ വഴിവിളക്കുകൾ തെളിയുന്നില്ല. മദ്യപിക്കാൻ വരുന്നവർക്ക് ആരും കാണാതെ ബാറിൽ പ്രവേശിക്കാനാണ് വഴിവിളക്കുകൾ തെളിക്കാൻ അധികൃതർ തയാറാവാത്തതെന്ന് പ്രദേശവാസികളും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും ആരോപിച്ചു. വൈകീട്ട് മുതൽ ഈ പരിസരത്തുകൂടി സ്ത്രീകളടക്കം കാൽനടക്കാർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കപ്പേളയിൽ പ്രാർഥിക്കാൻ വരുന്ന വിശ്വാസികളും ദുരിതത്തിലാണ്. പാലത്തിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുവിളക്കുകൾ തെളിച്ച് സാമൂഹികവിരുദ്ധശല്യവും അപകടങ്ങളും ഒഴിവാക്കാൻ അധികൃതർ തയാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story