Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാർമയായത്​ ഇന്ത്യൻ...

ഒാർമയായത്​ ഇന്ത്യൻ സൈനിക കരുത്തി​െൻറ പ്രതീകം

text_fields
bookmark_border
***ജീവിച്ചിരിക്കെ സ്വന്തം പേരിൽ സൈനിക താവളമുണ്ടായ ഏക വ്യോമസേന ഉദ്യോഗസ്ഥനാണ് അർജൻ സിങ് ന്യൂഡൽഹി: ഇന്ത്യയുടെ പഴഞ്ചൻ വിമാനങ്ങളും സന്നാഹങ്ങളുമായി പാകിസ്താൻ സൈന്യത്തി​െൻറ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനങ്ങൾക്കെതിരെ പോരാടി ജയിച്ച ചരിത്രമാണ് ശനിയാഴ്ച രാത്രി അന്തരിച്ച 'ഫൈവ് സ്റ്റാർ മാർഷൽ' അർജൻ സിങ്ങിേൻറത്. അതുകൊണ്ടുതന്നെ ഇന്ത്യൻ സൈനിക കരുത്തി​െൻറ പ്രതീകമാണ് അദ്ദേഹം. അർജൻ സിങ് വ്യോമസേന മേധാവിയായിരിക്കെയാണ് 1965ലെ ഇന്ത്യ-പാകിസ്താൻ യുദ്ധം നടന്നത്. അക്കാലത്ത് വ്യോമസേനക്കുണ്ടായിരുന്നത് ആധുനിക സംവിധാനങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലായിരുന്ന വിമാനങ്ങളായിരുന്നു. പഴകിയ നാട്ട്സ്, വാമ്പയർ ഫൈറ്ററുകളായിരുന്നു പ്രധാന സന്നാഹം. അതേസമയം, മറുഭാഗത്ത് പാകിസ്താൻ അമേരിക്കൻ നിർമിത ഫൈറ്റർ െജറ്റുകളാണ് രംഗത്തിറക്കിയത്. അതിനാൽ യുദ്ധത്തി​െൻറ ആദ്യഘട്ടത്തിൽ ഇന്ത്യക്ക് ചില തിരിച്ചടികളുണ്ടായി. എന്നാൽ, അർജൻ സിങ്ങി​െൻറ നേതൃത്വത്തിലുള്ള സംഘം മനക്കരുത്തും ധൈര്യവും കൈമുതലാക്കി പാകിസ്താനെ തകർക്കാൻ തീരുമാനിച്ചു. തുടർന്നുള്ള ദിനങ്ങളിൽ കണ്ടത് ഇന്ത്യയുടെ വൻ മുന്നേറ്റം. കരസൈന്യത്തിന് മുന്നേറാൻ പാകത്തിൽ പാക് ഭാഗത്ത് കനത്ത ആക്രമണങ്ങൾ നടത്തിയ വ്യോമസേന യുദ്ധവിജയത്തിൽ നിർണായ പങ്കുവഹിച്ചു. അർജൻ സിങ്ങി​െൻറ ധീരനേതൃത്വം രാജ്യത്തിന് തുണയാവുകയായിരുന്നു. 1919 ഏപ്രിൽ അഞ്ചിന് പഞ്ചാബിലെ ലിയാപൂരിലാണ് ജനനം. ഇൗ പ്രദേശം ഇപ്പോൾ പാകിസ്താനിലെ ഫൈസലാബാദാണ്. 1938ൽ 19ാം വയസ്സിൽ ക്രാൻവെല്ലിലെ റോയൽ എയർ ഫോഴ്സ് കോളജിൽ പൈലറ്റ് ട്രെയ്നിയായി ചേർന്നു. എന്നാൽ, രണ്ടാം ലോകയുദ്ധം തുടങ്ങിയതിനാൽ പരിശീലനം മതിയാക്കി അംബാലയിലെ ഒന്നാം സ്ക്വാഡിൽ ചേർന്നു. 1943ൽ കമാൻഡിങ് ഒാഫിസറായി. '44ൽ ജപ്പാനെതിരെ അർകാൻ മുന്നേറ്റത്തിൽ സ്ക്വാഡ്രനെ നയിച്ചു. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ചെേങ്കാട്ടക്ക് മുകളിലൂടെ 100 വ്യോമസേന വിമാനങ്ങൾ നടത്തിയ അഭ്യാസത്തിന് നേതൃത്വം നൽകിയത് അർജൻ സിങ്ങാണ്. 1964 ആഗസ്റ്റ് ഒന്നിന് വ്യോമസേന മേധാവിയായി. എയർ മാർഷൽ പദവിയിലെത്തുകയും ചെയ്തു. '65ൽ ഇന്ത്യ-പാക് യുദ്ധത്തിലെ ധീരതക്ക് ആദരമായി പത്മവിഭൂഷൺ നൽകി രാഷ്ട്രം ആദരിച്ചു. മൂന്നുദശകം നീണ്ട സേവനത്തിനുശേഷം '69ൽ വിരമിച്ചു. 1971ൽ സ്വിറ്റ്സർലൻഡിൽ അംബാസഡറായി. '74ൽ കെനിയയിൽ ഹൈകമീഷണറും. 1980കളിൽ പഞ്ചാബിൽ ഹിന്ദുക്കളും സിഖുകാരും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയിൽ അർജൻ സിങ്ങുമുണ്ടായിരുന്നു. 1989ൽ ഡൽഹിയിൽ െലഫ്റ്റനൻറ് ഗവർണറായി. 2002ലാണ് രാജ്യത്ത് ആദ്യമായി ഒരു വ്യോമസേന ഉദ്യോഗസ്ഥന് നൽകിയ 'ഫൈവ് സ്റ്റാർ റാങ്ക്' ഇദ്ദേഹത്തിന് ലഭിച്ചത്. കരസേനയിലെ ഫീൽഡ് മാർഷലിന് തുല്യമായ വ്യോമസേനയിലെ പദവിയാണിത്. കഴിഞ്ഞവർഷം അർജൻ സിങ്ങി​െൻറ 97ാം ജന്മദിനത്തിൽ പശ്ചിമ ബംഗാളിലെ പനാഗയിലുള്ള വ്യോമസേന താവളത്തിന് അദ്ദേഹത്തി​െൻറ പേര് നൽകിയിരുന്നു. ജീവിച്ചിരിക്കെ സ്വന്തം പേരിൽ സൈനിക താവളമുണ്ടായ ഏക വ്യോമസേന ഉദ്യോഗസ്ഥനാണ്. 60 വിവിധതരം വിമാനങ്ങൾ പറത്തി പരിചയമുള്ള വ്യക്തികൂടിയാണ് ഇദ്ദേഹം. ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിർമല സീതാരാമനും സന്ദർശിച്ചിരുന്നു. നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story