Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാതയിരട്ടിപ്പിക്കല്‍:...

പാതയിരട്ടിപ്പിക്കല്‍: ആലപ്പുഴ വഴിയുള്ള ​െട്രയിന്‍ ഗതാഗതത്തിന്​​ നിയന്ത്രണം

text_fields
bookmark_border
തിരുവനന്തപുരം: പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ 19 മുതല്‍ 22 വരെ െട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതി​െൻറ ഭാഗമായി ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റംവരുത്തിയിട്ടുള്ളതായി റെയില്‍വേ അറിയിച്ചു. 19 മുതല്‍ 22 വരെയുള്ള കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി), എറണാകുളം-കൊല്ലം മെമു(കോട്ടയം വഴി) ട്രെയിനുകളും 22ന് സര്‍വിസ് നടത്തേണ്ട ആലപ്പുഴ--കായംകുളം പാസഞ്ചറുമാണ് റദ്ദാക്കിയത്. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: 19 മുതല്‍ 22 വരെ എറണാകുളം-കായംകുളം പാസഞ്ചര്‍ ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും. കായംകുളം--എറണാകുളം പാസഞ്ചര്‍ ഉച്ചക്ക് 2.57ന് ആലപ്പുഴയില്‍നിന്നാണ് സര്‍വിസ് ആരംഭിക്കുക. സമയം പുനഃക്രമീകരിച്ച ട്രെയിനുകള്‍: 19ന് സര്‍വിസ് നടത്തേണ്ട നേത്രാവതി എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്ന് ഒന്നരമണിക്കൂര്‍ വൈകി രാവിലെ 11.20ന് മാത്രമേ പുറപ്പെടൂ. തിരുനെല്‍വേലി--ജംനഗര്‍ ഹരിപ്പാട് സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും. 20ന് കൊച്ചുവേളി--അമൃത്സര്‍ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി രാവിലെ 11.20നും തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് 90 മിനിറ്റ് വൈകി രാവിലെ 11.20നും പുറപ്പെടും. 22ന് തിരുവനന്തപുരം--ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് 90 മിനിറ്റ് വൈകി രാവിലെ 11.20നും പുറപ്പെടും. കൊച്ചുവേളി--ഇന്‍ഡോര്‍ എക്‌സ്പ്രസ് ഹരിപ്പാട് സ്റ്റേഷനില്‍ 35 മിനിറ്റ് പിടിച്ചിടുമെന്നും റെയില്‍വേ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story