Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 11:11 AM IST Updated On
date_range 16 Sept 2017 11:11 AM ISTഹോം സ്‌റ്റേ വ്യവസായം ടൂറിസത്തെ പുതിയ തലത്തിലേക്ക് ഉയർത്തും ^കടകംപള്ളി സുരേന്ദ്രന്‍
text_fieldsbookmark_border
ഹോം സ്‌റ്റേ വ്യവസായം ടൂറിസത്തെ പുതിയ തലത്തിലേക്ക് ഉയർത്തും -കടകംപള്ളി സുരേന്ദ്രന്‍ െകാച്ചി: ഹോം സ്‌റ്റേ വ്യവസായം വിനോദസഞ്ചാര രംഗത്തെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രണ്ടാമത് ഹോം സ്‌റ്റേ ആൻഡ് റൂറല്‍ ടൂറിസം ട്രാവല്‍ മീറ്റ് ബോള്‍ഗാട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് കേരളം മുന്നിലാണ്. കഴിഞ്ഞ വർഷം 10.38 ലക്ഷം വിദേശ വിനോദസഞ്ചാരികളും 1.32 കോടി ആഭ്യന്തര വിനോദസഞ്ചാരികളും കേരളത്തിലെത്തി. കഴിഞ്ഞവര്‍ഷം ഏകദേശം 38,000 കോടിയാണ് സംസ്ഥാനത്തിന് വിനോദസഞ്ചാരരംഗത്തുനിന്ന് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍മന്ത്രി ഡൊമിനിക് പ്രസേൻറഷന്‍, കെ.വി. കിഷോര്‍, ബേബി മാത്യു സോമതീരം, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജന്‍, ഉത്തരവാദ ടൂറിസം സംസ്ഥാന കോ-ഓഡിനേറ്റര്‍ രൂപേഷ്, കേരള ഹോം സ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടര്‍ എം.പി. ശിവദത്തന്‍, ഫിനാന്‍സ് ഡയറക്ടര്‍ കെ. മുരളീധര മേനോന്‍, പ്രഫ. തെത്‌സുയ നകടാനി (ജപ്പാന്‍), മലേഷ്യന്‍ ടൂറിസം ഡയറക്ടര്‍ നൂര്‍ അസ്മാന്‍ ബിന്‍ ശംസുദ്ദീന്‍, അഗ്രി ടൂറിസം ഇന്ത്യ എം.ഡി പാണ്ഡുരംഗ് തവാരെ തുടങ്ങിയവര്‍ പങ്കെടുത്തു. 134 സ്റ്റാളുകളാണ് പരിപാടിയുടെ ഭാഗമായി ബോള്‍ഗാട്ടിയില്‍ ഒരുക്കിയിരിക്കുന്നത്. നേപ്പാൾ, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story