Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 11:11 AM IST Updated On
date_range 16 Sept 2017 11:11 AM ISTമദ്യപിച്ച് അമിതവേഗത്തിൽ ബസ് ഓടിച്ച ഡ്രൈവറെ പിടികൂടി
text_fieldsbookmark_border
മൂവാറ്റുപുഴ: മദ്യപിച്ച് അമിതവേഗത്തിൽ സ്വകാര്യബസ് ഓടിച്ച ഡ്രൈവറെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. മൂവാറ്റുപുഴ-തൊടുപുഴ റൂട്ടിൽ സർവിസ് നടത്തുന്ന അശോക് ബസിലെ ഡ്രൈവർ ഉടുമ്പന്നൂർ പടിയാശ്ശേരിൽ ഷിബുവാണ് അറസ്റ്റിലായത്. സ്വകാര്യബസിലെ ഡ്രൈവർമാരിൽ പലരും മദ്യലഹരിയിലാണ് ബസോടിക്കുന്നതെന്ന പരാതിയെത്തുടർന്ന് മൂവാറ്റുപുഴ എയിഡ്പോസ്റ്റ് സബ് ഇൻസ്പെക്ടർ ഇബ്രാഹീമും സംഘവും നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. വരുംദിവസങ്ങളിലും പരിശോധന തുടരും. മദ്യലഹരിയിൽ വാഹനമോടിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ സി .ജയകുമാർ പറഞ്ഞു. സ്വകാര്യബസ് ഉടമകൾ, തങ്ങളുടെ ബസ് ഓടിക്കുന്ന ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് അറിയിച്ചു. ഇന്ധനവില സർവകാല റെക്കോഡിൽ -ജോണി നെല്ലൂർ മൂവാറ്റുപുഴ: സംസ്ഥാനത്ത് പെട്രോളിെൻറയും ഡീസലിെൻറയും വില കുതിച്ചുയർന്ന് സർവകാല റെക്കോഡിലെത്തിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (ജേക്കബ് ) ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് ടി.എം. ജേക്കബിെൻറ 68-ാം ജന്മദിനാചരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് വിലവർധനയുണ്ടായപ്പോൾ സംസ്ഥാന സർക്കാർ നികുതി കുറച്ചുനൽകി ജനങ്ങളെ സഹായിച്ചിട്ടുണ്ട്. എന്നാൽ, ആ സമയത്തെല്ലാം സ്‌കൂട്ടർ തള്ളിയും വാഹനങ്ങൾ തള്ളിയും പ്രതിഷേധിച്ച ബി.ജെ.പി അടക്കമുള്ള പാർട്ടികൾ ഇന്ന് മൗനത്തിലാണ്. വിലർധനക്കെതിരെ സമരം ചെയ്ത എൽ.ഡി.എഫ് ഇപ്പോൾ കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധിക്കാൻപോലും കഴിയാത്തവിധം ബി.ജെ.പിയുമായി ചങ്ങാത്തത്തിലാണെന്നും ജോണി നെല്ലൂർ പറഞ്ഞു. ജില്ല പ്രസിഡൻറ് വിൻസെൻറ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.ഡി.സി പ്രസിഡൻറ് ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ലീഡർ അനൂപ് ജേക്കബ്, പാർട്ടി നേതാക്കളായ എം. ബാവ, രാജ പാഞ്ഞാലിക്കൽ, ജെസി പീറ്റർ, ടോമി പലമാല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story