Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 11:08 AM IST Updated On
date_range 16 Sept 2017 11:08 AM ISTനിക്ഷേപകരിൽനിന്ന് പണപ്പിരിവ്; പ്രചാരണം അടിസ്ഥാനരഹിതം ^പി.എ.സി.എൽ എംപ്ലോയീസ് ആൻഡ് പ്രൊട്ടക്ഷൻ ഫോറം
text_fieldsbookmark_border
നിക്ഷേപകരിൽനിന്ന് പണപ്പിരിവ്; പ്രചാരണം അടിസ്ഥാനരഹിതം -പി.എ.സി.എൽ എംപ്ലോയീസ് ആൻഡ് പ്രൊട്ടക്ഷൻ ഫോറം ആലപ്പുഴ: കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ നിക്ഷേപകരിൽ നിന്ന് പണം തിരികെ വാങ്ങി നൽകാമെന്ന് പറഞ്ഞ് വീണ്ടും പണപ്പിരിവ് നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പി.എ.സി.എൽ എംപ്ലോയീസ് ആൻഡ് പ്രൊട്ടക്ഷൻ ഫോറം. ആരോപണങ്ങൾക്ക് പിന്നിൽ തട്ടിപ്പ് നടത്തി ജയിലിൽ കഴിയുന്നവരുടെ ഗൂഢാലോചനയുണ്ട്. ഇവർ കമ്പനി ഉടമകളുടെ ബിനാമികളിൽനിന്നും വൻതുക കൈപ്പറ്റിയിട്ടുണ്ട്. ഇടനിലക്കാരനായി പ്രവർത്തിച്ചത് ഡൽഹിയിലുള്ള ഒരു അഭിഭാഷകനാണെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളില്‍നിന്ന് 49,000 കോടി കമ്പനി തട്ടിപ്പ് നടത്തിയതിനെതിരെ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സുപ്രീംകോടതിവിധി വന്നതോടെയാണ് കേസില്‍ കക്ഷിചേരാനും രേഖകളും ലിസ്റ്റുകളും സമർപ്പിക്കാൻ ഫോറം തീരുമാനിച്ചത്. കേരളത്തിൽ 61,677 പേർക്കാണ് നിക്ഷേപം നഷ്ടമായത്. സ്ഥാപന ഉടമകളിൽനിന്നും നിക്ഷേപകരുടെ പണം തിരിച്ച് വാങ്ങി നൽകാൻ 2015 ഏപ്രിലിൽ ചേര്‍ത്തല വാരനാട് കേന്ദ്രീകരിച്ച് രജിസ്റ്റർ ചെയ്ത സംഘടനയാണ് ഇത്. ഈ സംഘടനതന്നെയാണ് കോടതിയെ സമീപിച്ചത്. കമ്പനി ഉടമകളുടെ വസ്തു വകകൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാൻ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനായുള്ള സമിതിയെ നിയോഗിച്ചു. ഫോറത്തിെൻറ എല്ലാ പണം ഇടപാടുകളും സുതാര്യമാണെന്ന് നിയമപാലകർ വ്യക്തമാക്കിയിട്ടും ഗൂഢാലോചന നടത്തി ഇടപാടുകാരുടെ പണം അപഹരിക്കാനാണ് ശ്രമിക്കുന്നത്. നിക്ഷേപകരുടെ പണം വിതരണം ചെയ്യാനുള്ള അവസാന തയാറെടുപ്പിലാണ് ആർ.എം. ലോധ കമ്മിറ്റി എന്നും ഇവർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഫോറം അഡ്വ.സി.പി. ചന്ദ്രശേഖരൻ, സംസ്ഥാന പ്രസിഡൻറ് ജയപ്രകാശ് ഈണം, സെക്രട്ടറി അംബികാദേവി മാവേലിക്കര, വൈസ്പ്രസിഡൻറ് എസ്. ഗോപിനാഥൻ വെൺമണി, കൊല്ലം ജില്ല സെക്രട്ടറി എസ്. തങ്കമണി, പത്തനംതിട്ട ജില്ല പ്രസിഡൻറ് പി.എൻ. വാസവൻ, ഫോറം ആലപ്പുഴ എക്സിക്യൂട്ടിവ് അംഗം എം. വിജയമ്മ എന്നിവർ പങ്കെടുത്തു. കനോയിങ് സ്പ്രിൻറ് ചാമ്പ്യന്‍ഷിപ് ട്രയല്‍ ഇന്ന് ആലപ്പുഴ: ഭോപ്പാലില്‍ അടുത്തമാസം 30 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന ദേശീയ കനോയിങ് സ്പ്രിൻറ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിെൻറ സെലക്ഷന്‍ ട്രയൽ ശനിയാഴ്ച രാവിലെ 10ന് മുട്ടാറിലെ വി.എസ്. മാത്യു ഫൗണ്ടേഷനില്‍ നടക്കും. കനോയിങ്ങ് മാരത്തണ്‍, പാരാ കനോയിങ്ങ് എന്നീ ഇനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ മതിയായ രേഖകളും ഫോട്ടോയും സഹിതം എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story