Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 11:08 AM IST Updated On
date_range 16 Sept 2017 11:08 AM ISTയൂത്ത് ലീഗ് യൂത്ത് സമ്മിറ്റ് നാളെ ആലപ്പുഴയില്‍
text_fieldsbookmark_border
ആലപ്പുഴ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന യൂത്ത് സമ്മിറ്റ് ഞായറാഴ്ച ആലപ്പുഴ പാമൈറ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. മുഴുവന്‍ ജില്ല ഭാരവാഹികളും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ നിയോജക മണ്ഡലം പ്രസിഡൻറ്, ജനറല്‍ സെക്രട്ടറിമാരുമാണ് പരിപാടിയിൽ പെങ്കടുക്കുക. പുതിയ കർമപദ്ധതികള്‍ക്കും സമരപരിപാടികള്‍ക്കും യോഗം രൂപംനല്‍കും. പ്രതിനിധികള്‍ രാവിലെ എട്ടിന് ഹാളില്‍ എത്തണമെന്ന് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി പി.കെ. ഫിറോസും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story