Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 11:08 AM IST Updated On
date_range 16 Sept 2017 11:08 AM ISTദേശീയപാത വികസനം: തെറ്റിദ്ധാരണ പരത്തുന്നു- ^സമരസമിതി
text_fieldsbookmark_border
ദേശീയപാത വികസനം: തെറ്റിദ്ധാരണ പരത്തുന്നു- -സമരസമിതി കൊച്ചി: ഇടപ്പള്ളി മുതൽ മൂത്തകുന്നംവരെ ദേശീയപാത വികസനം സംബന്ധിച്ച് കഴിഞ്ഞദിവസം കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളുടെ മുമ്പിൽ ഹൈവേ അതോറിറ്റി നിരത്തിയത് തെറ്റിദ്ധാരണ പരത്തുന്ന കണക്കുകളാണെന്ന് എൻ.എച്ച്.17 സംയുക്ത സമരസമിതി ചെയർമാൻ ഹാഷിം ചേന്നാമ്പിള്ളി, കൺവീനർ കെ.വി. സത്യൻ മാസ്റ്റർ എന്നിവർ പറഞ്ഞു. 45മീറ്റർ പദ്ധതിക്ക് ഓരോ കിലോമീറ്ററിനും 20 കോടി മാത്രമേ ചെലവ് വരൂ എന്നും എലവേറ്റഡ് ഹൈവേ ആണെങ്കിൽ 120 കോടിയാവുമെന്നുമുള്ള വാദം കള്ളമാണ്. 15 മീറ്റർ വീതിയിൽ അധികഭൂമി കൂട്ടിച്ചേർക്കാൻ ഓരോ കി.മീറ്ററിലും ശരാശരി ഏകദേശം നാല് ഏക്കർ വീതം ഏറ്റെടുക്കേണ്ടിവരും. സെൻറിന് ശരാശരി അഞ്ച് ലക്ഷം രൂപ നൽകിയാൽപോലും ഭൂമിവില മാത്രം ഓരോ കി.മീറ്ററിലും 20 കോടി കവിയും. റോഡ് നിർമാണത്തിന് കി. മീറ്ററിന് 47 കോടി രൂപ എന്നാണ് ഹൈവേ അതോറിറ്റി കണക്ക്. കെട്ടിടങ്ങളുടെ ഭീമമായ നഷ്ടപരിഹാരം ആശ്വാസ തുക, പുനരധിവാസം, മറ്റുെചലവുകൾ എന്നിവകൂടി ചേർത്താൽ എലവേറ്റഡ് ഹൈവേ അല്ലെങ്കിൽ നിലവിലുള്ള സ്ഥലത്ത് ആറുവരിപ്പാത എന്നിവയാണ് പ്രായോഗികമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. എലവേറ്റഡ് ഹൈവേക്കും 45 മീറ്റർ വേണമെന്ന വാദവും തെറ്റാണ്. എലവേറ്റഡ് ഹൈവേ നിർമിച്ചാൽ എട്ടുവരിപ്പാത എന്ന വൻ വികസനം സാധ്യമാകും. കള്ളക്കണക്കുകൾ നിരത്തി ജനങ്ങളെ വിഡ്ഢികളാക്കാനുളള ശ്രമം ഹൈവേ അതോറിറ്റിയുടെ ടോൾ അഴിമതി താൽപര്യം മൂലമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story