Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 11:06 AM IST Updated On
date_range 16 Sept 2017 11:06 AM ISTകൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: ജോയ്സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും ആരോപണവിധേയരായ ദേവികുളം വട്ടവട കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈകോടതി. എം.പിക്കുകൂടി പങ്കാളിത്തമുള്ള ഭൂമി കൈയേറ്റക്കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പുഞ്ചോല കരുണാപുരം സ്വദേശി മുകേഷ് നല്‍കിയ ഹരജിയിലാണ് നിർദേശം. സാക്ഷികളുടെ മൊഴി എടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ആഗസ്റ്റിൽ സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ആദിവാസികളെ വഞ്ചിച്ചും ചൂഷണം ചെയ്തുമാണ് ഭൂമി തട്ടിയെടുത്തതെന്നാരോപിച്ചാണ് ഹരജി നൽകിയിട്ടുള്ളത്. ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാെണന്ന് നേരേത്ത മറ്റൊരു സിംഗിള്ബെഞ്ചിെൻറ നിരീക്ഷണമുണ്ടായിരുന്നു. കേസില്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും 2015 ഡിസംബര്‍ നാലിന് ഉത്തരവിട്ടിരുന്നു. ഇതിനെതിെര നൽകിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ബെഞ്ച് ഈ ഉത്തരവും നിരീക്ഷണങ്ങളും റദ്ദാക്കുകയും ഹരജി വീണ്ടും സിംഗിള്‍ബെഞ്ചിന് വിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story