Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.പി....

എൽ.പി. വിദ്യാർഥികൾക്ക്​ മത്സരം

text_fields
bookmark_border
ഓടക്കാലി: സർവ ശിക്ഷ അഭിയാൻ ജില്ലയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി കൂവപ്പടി ബി.ആർ.സി. യുടെ പരിധിയിലുള്ള എല്ലാ സ്കൂളിലെയും എൽ.പി. വിഭാഗം കുട്ടികൾക്കായുള്ള ബി.ആർ.സിതല കഥാകഥനം, വായന മത്സരങ്ങൾ നടത്തും. ശനിയാഴ്ച രാവിലെ 10 ന് കൂവപ്പടി ബി.ആർ.സിയിൽ ഒന്ന്, രണ്ട് ക്ലാസുകൾ ഒരു യൂനിറ്റായും മൂന്ന്, നാല് ക്ലാസുകൾ മറ്റൊരു യൂനിറ്റായുമാണ് മത്സരങ്ങൾ. ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും സ്ഥാനക്കാർക്ക് േട്രാഫിയും, സർട്ടിഫിക്കറ്റും, പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. ജില്ലാതലത്തിലേക്ക് ഓരോ വിഭാഗത്തിൽനിന്നും ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെയാണ് പങ്കെടുപ്പിക്കുക എന്നും കൂവപ്പടി ബി.പി.ഒ ജ്യോതിഷ് പി. അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story