Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 11:08 AM IST Updated On
date_range 15 Sept 2017 11:08 AM ISTസി.പി.എം സംഘടന സേമ്മളനങ്ങൾ ഇന്ന് തുടങ്ങും
text_fieldsbookmark_border
കൊച്ചി: ബ്രാഞ്ച് സമ്മേളനങ്ങളോടെ . ജില്ലയിൽ സി.പി.എമ്മിന് 2757 ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. ഒരു മാസമാണ് സമ്മേളനങ്ങൾ പൂർത്തിയാക്കാനുള്ള കാലാവധി. ആദ്യദിവസം വളരെ കുറച്ച് ബ്രാഞ്ചുകളിൽ മാത്രമാണ് സമ്മേളനം. സംസ്ഥാനത്ത് വി.എസ് ഗ്രൂപ്പ് ദുർബലമായതോടെ പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം ഇല്ലാതായെന്ന് നേതൃത്വം അവകാശപ്പെടുേമ്പാഴും എറണാകുളത്തെ സമ്മേളനങ്ങൾ ചൂടേറിയതാകുമെന്നാണ് വിലയിരുത്തൽ. വി.എസ് ഗ്രൂപ്പിനുപകരം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോടും മന്ത്രി തോമസ് െഎസക്കിനോടും അനുഭാവം പുലർത്തുന്ന വിഭാഗമാണ് ഒൗദ്യോഗിക പക്ഷത്തിന് ഭീഷണി ഉയർത്തുന്നത്. ഫ്രാക്ഷൻ കമ്മിറ്റികളിൽ അംഗമാകേണ്ടവർ പ്രാദേശിക ബ്രാഞ്ചുകളിലും ഉൾപ്പെടുന്നത് സമ്മേളനങ്ങളിൽ തർക്കത്തിന് വഴിവെക്കുമെന്നാണ് സൂചന. സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, പൊലീസുകാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരൊെക്ക ഫ്രാക്ഷനുകളിലാണ് അംഗമാകേണ്ടത്. ഇവരിൽനിന്ന് പാർട്ടി ലെവി ഇൗടാക്കുന്നതും ഇവിടം േകന്ദ്രീകരിച്ചാണ്. എന്നാൽ പലരും ഫ്രാക്ഷനുകളിൽ അംഗമാകാതെ പ്രാദേശിക കമ്മിറ്റികളിൽ തുടരുന്നുണ്ട്. രണ്ടു സ്ഥലത്തും അംഗത്വം നിലനിർത്തുന്നവരുമുണ്ട്. ബ്രാഞ്ചുകളിൽ ഭൂരിപക്ഷമുണ്ടാക്കാൻ നേതൃത്വത്തിെൻറ അറിവോടെയാണ് ഇരട്ട അംഗത്വം. ചിലർ െലവി നൽകാതെ രക്ഷപ്പെടാനുള്ള വഴിയായും ഇതിനെ കാണുന്നു. വിഷയം ബ്രാഞ്ച് സമ്മേളനങ്ങളിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ പാർട്ടി ഫ്രാക്ഷനുകൾ ഉള്ള ജില്ലയാണ് എറണാകുളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story