Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവരുടെ...

അവരുടെ സ്വപ്​നങ്ങൾക്ക്​ ​ചിറകുമുളച്ചു

text_fields
bookmark_border
നെടുമ്പാശ്ശേരി: ആകാശത്തിലൂടെ പറക്കുന്ന വിമാനം ആദ്യമായി കൺമുമ്പിൽ കണ്ടപ്പോൾ അവർ അക്ഷരാർഥത്തിൽ അമ്പരക്കുകയായിരുന്നു. ആകാംക്ഷ കൗതുകത്തിനും ആഹ്ലാദത്തിനും വഴിമാറാൻ അധികസമയം വേണ്ടിവന്നില്ല. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൈപിടിച്ച്്് വിമാനത്തിനകത്തേക്ക് കയറിയപ്പോൾ സ്വപ്നത്തിൽനിന്ന് യാഥാർഥ്യത്തിലേക്ക് നടന്നടുക്കുകയായിരുന്നു. സർവശിക്ഷ അഭിയാൻ തൃപ്പൂണിത്തുറ ബ്ലോക്ക് റിസോഴ്സ് സ​െൻററി​െൻറ നേതൃത്വത്തിൽ വിവിധ സർക്കാർ സ്കൂളുകളിൽനിന്ന്് തെരഞ്ഞെടുത്ത ഭിന്നശേഷിക്കാരായ 50 കുട്ടികളാണ് ചൊവ്വാഴ്ച ആകാശയാത്ര നടത്തിയത്. ഓട്ടിസം ബാധിച്ച കുട്ടികളായിരുന്നു അധികവും. ചൊവ്വാഴ്ച രാവിലെ എട്ടരക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. തിരുവനന്തപുരത്ത്്് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിരുന്നു. സ്ഥലത്തില്ലാതിരുന്നതിനാൽ മുഖ്യമന്ത്രിയെ കാണാനായില്ല. ഇൻഡിഗോ വിമാനം തിരുവനന്തപുരത്തെത്തുമ്പോൾ കുട്ടികളെ സ്വീകരിക്കാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എത്തുമെന്ന് അറിയിച്ചിരുന്നു. തിരക്കു കാരണം സ്പീക്കർക്കും എത്താനായില്ല. പകരം ഹരിത കേരള മിഷൻ വൈസ് ചെയപേഴ്സൻ ഡോ.ടി.എൻ.സീമയും അശ്വമേധം ഫെയിം ജി.എസ്.പ്രദീപും ചേർന്ന് സ്വീകരിച്ചു. നിയമസഭ മന്ദിരവും മൃഗശാലയും സന്ദർശിച്ച് വൈകീട്ട് നാലരയോടെ സംഘം റോഡ് മാർഗം നാട്ടിലേക്ക് മടങ്ങി. രണ്ടു മുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർഥികളെയാണ് ആകാശയാത്രക്കായി തെരഞ്ഞെടുത്തത്. അധ്യാപകരും ഡോക്ടറും ഒപ്പമുണ്ടായിരുന്നു. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ഉദയംപേരൂർ സ്വദേശി ലൂയിസ് അറയ്ക്കത്താഴവുമാണ് വിമാനയാത്ര സ്പോൺസർ ചെയ്തത്. തൃപ്പൂണിത്തുറ എം.എൽ.എ എം.സ്വരാജ് കുട്ടികളെ യാത്രയാക്കാൻ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. ഉദയംപേരൂർ പഞ്ചായത്ത് അംഗം എം.കെ.അനിൽകുമാർ, ബി.പി.ഒ.ജോസഫ് ഷാജി അരൂജ, േപ്രാഗ്രാം ഓഫിസർ ജി.എസ്.ദീപ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story