Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 11:15 AM IST Updated On
date_range 12 Sept 2017 11:15 AM ISTപി.ജി വനിത ഹോസ്റ്റല്‍ പ്രവേശനം: ഇപ്പോള്‍ അപേക്ഷിക്കാം
text_fieldsbookmark_border
ഗവണ്‍മെൻറ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനികള്‍ക്ക് തൈക്കാെട്ട സര്‍വകലാശാല വനിത ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി ക്ഷണിച്ചു. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലും നിലവിലെ ഹോസ്റ്റല്‍ നിയമങ്ങളും അനുസരിച്ചായിരിക്കും. ഈ അധ്യയന വര്‍ഷം മുതല്‍ ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. www.hostel.keralauniversity.ac.in) എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ബി.ബി.എ ഫലം വിദൂരവിദ്യാഭ്യാസ കേന്ദ്രം ജൂണില്‍ നടത്തിയ ബി.ബി.എ (2014 െറഗുലര്‍ ആൻഡ് 2013 സപ്ലിമെൻററി) ആറാം സെമസ്റ്റര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഫലം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 10. എം.എ സോഷ്യോളജി വൈവവോസി വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ജൂലൈയില്‍ നടത്തിയ എം.എ സോഷ്യോളജി ഫൈനല്‍ സപ്ലിമെൻററി പരീക്ഷയുടെ വൈവവോസി സെപ്റ്റംബര്‍ 18 മുതല്‍ പാളയം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story