Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാ​േങ്കതിക...

സാ​േങ്കതിക സർവകലാശാലയിലേക്ക്​ അഫിലിയേഷൻ മാറ്റം: നിലവിലെ വിദ്യാർഥികൾക്ക്​ പാഠ്യപദ്ധതിയും ചട്ടവും മാറില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
െകാച്ചി: സാേങ്കതിക സർവകലാശാലയിലേക്ക് അഫിലിയേഷൻ മാറിയെന്നതി​െൻറ പേരിൽ നിലവിലെ വിദ്യാർഥികൾക്കുമേൽ പുതിയ പാഠ്യപദ്ധതിയും ചട്ടങ്ങളും അടിച്ചേൽപിക്കാനാവില്ലെന്ന് ഹൈകോടതി. പഴയ സർവകലാശാലയുടെ ഭാഗമായിരിക്കെ അഡ്മിഷൻ നേടിയവർക്ക് ആ കോഴ്സ് കഴിയുന്നതുവരെ പുതിയ സർവകലാശാലയുടെ ചട്ടങ്ങൾ ബാധകമാവില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. തിരുവനന്തപുരം ആർകിടെക്ചർ േകാളജ് വിദ്യാർഥിനി ടി.കെ. നന്ദിത സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരുന്ന കോളജിൽ 2015-16 അധ്യയനവർഷം അഡ്മിഷൻ നേടിയ ഹരജിക്കാരിക്ക് മൂന്നാം സെമസ്റ്ററിൽ അസുഖം മൂലം ക്ലാസിൽ ഹാജരാവാനായില്ല. രണ്ടാം സെമസ്റ്ററിലെ ഒരു തിയറി പേപ്പർ പാസായിട്ടില്ലെങ്കിലും സർവകലാശാല ചട്ടമനുസരിച്ച് മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കുകയായിരുന്നു. അസുഖം മാറിയശേഷം തിരികെ പ്രവേശിക്കുന്ന സമയത്ത് പുതുതായി രൂപവത്കരിച്ച എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലക്ക് കീഴിലായിരുന്നു കോളജ്. മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം ആവശ്യപ്പെട്ട രണ്ടാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടണമെന്ന് സാേങ്കതിക സർവകലാശാല നിർദേശിക്കുകയായിരുന്നു. ഇതിനെതിരെ ഹരജിക്കാരി ഹൈകോടതിയെ സമീപിച്ചെങ്കിലും സിംഗിൾബെഞ്ച് ഹരജി തള്ളി. തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story