Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 11:12 AM IST Updated On
date_range 12 Sept 2017 11:12 AM ISTയുവസംരംഭകത്വ ഉച്ചകോടി ഇന്ന് കൊച്ചിയിൽ
text_fieldsbookmark_border
കൊച്ചി: വ്യവസായ വികസന കോർപറേഷൻ (കെ.എസ്.െഎ.ഡി.സി) വ്യവസായ വകുപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് യുവസംരംഭകത്വ ഉച്ചകോടി കൊച്ചിയിൽ ചൊവ്വാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'യെസ് ത്രീ ഡി-2017' പേരിൽ െല മെറിഡിയൻ ഹോട്ടലിലാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. കെ.എസ്.െഎ.ഡി.സി എം.ഡി ഡോ. എം. ബീന, കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദർരാജൻ, ജനപ്രതിനിധികൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും. ബദൽ സാേങ്കതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ മെച്ചപ്പെട്ട ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. 'ഡിസറപ്റ്റ്, ഡിസ്കവർ ആൻഡ് ഡെവലപ്മെൻറ്' (ത്രീ ഡി) എന്നതാണ് പ്രമേയം. കാർഷിക- ഭക്ഷ്യസംസ്കരണ മേഖല, ബയോമെഡിക്കൽ സാേങ്കതികവിദ്യകൾ, ഭാവി സാേങ്കതികവിദ്യകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. വ്യവസായമേധാവികൾ, സ്റ്റാർട്ടപ് ഇന്ത്യ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്റ്റാർട്ടപ് മേഖലകളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നവരുമായി ആശയവിനിമയം നടത്തും. യുവസംരംഭകരുടെ നൂതന സംരംഭങ്ങൾ അണിനിരക്കുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. തേങ്ങ പറിക്കുന്ന ഡ്രോണുകൾ, റോബോട്ടുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടാകും. ഉച്ചക്ക് 12 മുതൽ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story