Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ: ഗതാഗത...

മെട്രോ: ഗതാഗത നിയന്ത്രണം

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി മെേട്രാ നിർമാണപ്രവർത്തനത്തോട് അനുബന്ധിച്ച് ഈ മാസം 13 മുതൽ 28 വരെ കളമശ്ശേരി മുതൽ ആലുവ ബൈപാസ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാത്രി 11മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം. എറണാകുളം ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരുന്ന വാഹനങ്ങൾ കളമശ്ശേരി കണ്ടെയ്നർ റോഡ് വഴി തിരിഞ്ഞ് പാതാളം വഴി തൃശൂരിലേക്ക് പോകണം. അങ്കമാലിയിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ ആലുവ ബൈപാസ് കവലയിൽ തിരിഞ്ഞ് ആലുവ ടൗൺ വഴിയും മെേട്രാ സ്റ്റേഷന് അടിഭാഗത്തുകൂടിയും എൻ.എച്ച് ഓവർ ബ്രിഡ്ജ് വലതുഭാഗത്തുകൂടിയും പോകണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story