Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 11:09 AM IST Updated On
date_range 12 Sept 2017 11:09 AM ISTകായൽ നികത്തുന്നതിനെതിരെ സമരപ്രഖ്യാപന സമ്മേളനം
text_fieldsbookmark_border
കൊച്ചി: കായൽ നികത്തുന്നതിനെതിരെയും വേലിയേറ്റ സമയത്ത് ഡ്രഡ്ജിങ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ടും ജനതാദൾ (നാഷനലിസ്റ്റ്) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമരപ്രഖ്യാപന സമ്മേളനം ഒക്ടോബർ എട്ടിന് മൂന്നിന് പബ്ലിക് ലൈബ്രറിക്ക് സമീപത്തെ അച്യുതമേനോൻ ഹാളിൽ നടത്തും. സംസ്ഥാന നിർവാഹക സമിതി യോഗം സംസ്ഥാന പ്രസിഡൻറ് മൊയ്തീൻ ഷാ ഉദ്ഘാടനം ചെയ്തു. ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ അനുശോചിച്ച യോഗം അഭയാർഥികളായ മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിൽനിന്ന് മദ്യശാലകളിലേക്ക് ദൂരപരിധി കുറച്ചതിൽ പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി അമൃതാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ടി.എസ്. ബാലകൃഷ്ണൻ, ജില്ല പ്രസിഡൻറ് കെ.കെ. വാമലോചനൻ, മഹിളവിഭാഗം ജില്ല പ്രസിഡൻറ് സീന സാമുവൽ, ജനറൽ സെക്രട്ടറി ലത്തീഫ് തൃക്കാക്കര, സെക്രട്ടറിമാരായ എ.എസ്. ഗോപി, പി.എക്സ് ലോറൻസ്, കെ.എച്ച്. കാസിം, ട്രഷറർ എൻ.എം. യൂസഫ്, ടി. രവീന്ദ്രൻ, റംല കാസിം, വി.എസ്. അലി, ലളിത ജോസ്, അഷ്റഫ് കൊച്ചി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story