Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കരയില്‍ ഓണാഘോഷ...

തൃക്കാക്കരയില്‍ ഓണാഘോഷ പരിപാടികള്‍ക്ക് കൊടിയിറങ്ങി

text_fields
bookmark_border
കാക്കനാട്: വര്‍ണശബളമായ ഘോഷയാത്രയോടെ തൃക്കാക്കരയില്‍ ഓണം വാരാഘോഷ പരിപാടികള്‍ക്ക് സമാപനം. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയോടെ ഘോഷയാത്ര സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടിൽ അവസാനിച്ചു. തെയ്യം, പുലി, കരടി, കാവടി, മൈലാട്ടം, കോല്‍കളി, പരിചമുട്ട്, നിശ്ചല ദൃശ്യങ്ങള്‍, വിവിധ ക്ലബുകളും സംഘടനകളും അവതരിപ്പിച്ച ടാബ്ലോ എന്നിവ ഘോഷയാത്രക്ക് മാറ്റു കൂട്ടി. നഗരസഭ ജനപ്രതിനിധികളും യൂനിഫോം അണിഞ്ഞ കുടുംബശ്രീ അംഗങ്ങളും രാഷ്ട്രീയ സമൂഹിക പ്രവര്‍ത്തകരും നേതാക്കളും അണിനിരന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനുവി​െൻറ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. കെ.വി. തോമസ് എം.പി ഫ്ലാഗ് ഓഫ് ചെയ്തു. സാംസ്‌കാരിക സമ്മേളനം പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൺ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മേരി കുര്യന്‍, ഷബ്‌ന മെഹറലി, ജിജോ ചിങ്ങംതറ, സീന റഹ്മാന്‍, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, എം.ഇ. ഹൈസനാര്‍, പി.എ. മുഹമ്മദാലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് സക്കീര്‍ ഹുസൈന്‍, ഷാജി വാഴക്കാല, പി.കെ. ജലീല്‍, കൗണ്‍സിലര്‍ പി.എം. സലീം, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് പ്രഭാകര്‍ നായിക്, കെ.വി.വി.ഇ.എസ് പ്രസിഡൻറ് അസീസ് മൂലയില്‍, മുനിസിപ്പല്‍ സെക്രട്ടറി പി.എസ്. ഷിബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടൻ സാജു നവോദയ നയിച്ച കോമഡി മെഗാഷോയും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story