Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 11:03 AM IST Updated On
date_range 11 Sept 2017 11:03 AM ISTആശാൻ സ്മാരക വള്ളംകളിക്ക് പ്രാധാന്യം നൽകുന്നില്ലെന്ന്
text_fieldsbookmark_border
പല്ലന: പല്ലനയാറ്റിൽ നടത്തുന്ന കുമാരനാശാൻ സ്മാരക ജലോത്സവത്തിന് അർഹ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. മഹാകവിയോടുള്ള അനാദരമായാണ് ഇതിനെ വിമർശകർ വിലയിരുത്തുന്നത്. മേളയിൽ ജലഘോഷയാത്ര മോടിയോടെ ഉണ്ടായില്ലെന്നും ഭാരവാഹികൾ ആശാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയില്ലെന്നുമുള്ള ആരോപണവും തൃക്കുന്നപ്പുഴ പഞ്ചായത്ത് അംഗം ജി. കാർത്തികേയൻ ഉന്നയിച്ചു. പ്രതിപക്ഷനേതാവ് വന്ന് ഉദ്ഘാടനം ചെയ്തത് ഒഴിച്ചാൽ ജനം ആഗ്രഹിക്കുന്ന തരത്തിൽ ജലമേളയെ സംഘടിപ്പിക്കാനും നടത്താനും കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. ഒാഡിറ്റോറിയത്തിന് ശിലയിട്ടു ചാരുംമൂട്: താമരക്കുളം കല്ലൂർ പള്ളി മുസ്ലിം ജമാഅത്തിൽ നിർമിക്കുന്ന ഒാഡിറ്റോറിയത്തിെൻറ ശിലാസ്ഥാപനം വർക്കല മന്നാനിയ അറബിക് യൂനിവേഴ്സിറ്റി പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്റത്ത് മൗലവി നിർവഹിച്ചു. ഇമാം വി.വൈ. ഷിഹാബുദ്ദീൻ സഖാഫി, ജമാഅത്ത് പ്രസിഡൻറ് എം. അബ്ദുസ്സലാം, വൈസ് പ്രസിഡൻറ് മുഹമ്മദ് മീരാൻ, സെക്രട്ടറി എസ്. ബഷീർ, ജോയൻറ് സെക്രട്ടറി റഹീം, ട്രഷറർ നവാസ്, അസി. ഇമാം നിജാമുദീൻ ബാഖവി, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story