Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈവിധ്യവത്​കരണത്തിലൂടെ...

വൈവിധ്യവത്​കരണത്തിലൂടെ കയറിനെ രക്ഷിക്കാൻ പദ്ധതി ^മ​ന്ത്രി തോമസ് ​​െഎസക്​

text_fields
bookmark_border
വൈവിധ്യവത്കരണത്തിലൂടെ കയറിനെ രക്ഷിക്കാൻ പദ്ധതി -മന്ത്രി തോമസ് െഎസക് ആലപ്പുഴ: ആധുനികവത്കരണവും വൈവിധ്യവത്കരണവും വഴി സംസ്ഥാനത്തെ കയർ വ്യവസായത്തെ സംരക്ഷിക്കാനുള്ള പദ്ധതികൾ സർക്കാർ തയാറാക്കിയിട്ടുണ്ടന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്. കയർ രംഗത്ത് ഗവേഷണം നടത്തുന്ന വ്യക്തികൾക്കും യൂനിവേഴ്സിറ്റികൾക്കും കയർ വ്യവസായത്തെ സംരക്ഷിക്കാനാവശ്യമായ നിർദേശം സമർപ്പിക്കാം. കയർ വ്യവസായത്തി​െൻറ കൺസൽട്ടിങ് സ​െൻററായി കേരളം മാറും. കയർ രംഗത്തുള്ള കേരളത്തി​െൻറ തനതായ ശേഷിയും വൈദഗ്ധ്യവും ഇതിന് സഹായകരമാകും. കയർകേരള 2017​െൻറ ഭാഗമായി എക്സ്പോർട്ടേഴ്സുമായി നടത്തിയ ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് പച്ചത്തൊണ്ടിൽനിന്ന് ചകിരി വേർതിരിച്ചെടുക്കും. ഇത്തരം യന്ത്രങ്ങളുടെ മേൽനോട്ടത്തിനും കേടുപാട് പരിഹരിക്കുന്നതിനും പോളിടെക്നിക് വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കും. അസാപ് സ​െൻററുകളിൽ കയർ ഉൽപന്നങ്ങളുടെ ഫിനിഷിങ് വർക്കുകളുമായി ബന്ധപ്പെട്ടത് വിദ്യാർഥികൾക്ക് ലഭ്യമാക്കും. പ്രകൃതിദത്ത നാരുകൾ എന്ന വിശേഷണത്തോടെ കയർ ഭാവിയുടെ നാരായി മാറുമെന്ന് സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വീട് നിർമാണ പ്രവർത്തനങ്ങളിലും ഇൻറീരിയർ വർക്സിലും കയർ ഉപയോഗിക്കാൻ കഴിയും. കയർ ഭൂവസ്ത്രത്തിനാണ് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. ഇത് പ്രാദേശിക വിപണന സാധ്യത വർധിപ്പിക്കും. മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയും കയർ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ നടപടിയുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലാകെ 500 ഡീലർ ഷോപ്പുകൾ ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കയർ കേരളയുടെ ഭാഗമായിട്ടാകും ഷോപ്പുകൾ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ സംവാദത്തിൽ എക്സ്പോർട്ടേഴ്സുകളായ വിവേക് വേണുഗോപാൽ, സി.ആർ. ദേവരാജ്, റോബി ഫ്രാൻസിസ്, ജേക്കബ് നെരോത്ത്, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, കയർയന്ത്ര നിർമാണ ഫാക്ടറി മാനേജിങ് ഡയറക്ടർ പി.വി. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. പെരുന്നാൾ-ഒാണം സ്നേഹസംഗമം ആലപ്പുഴ: ജമാഅത്തെ ഇസ്ലാമി പുലയൻവഴി യൂനിറ്റി​െൻറ നേതൃത്വത്തിൽ പെരുന്നാൾ-ഒാണം സ്നേഹസംഗമം നടത്തി. ഒൗവർ ലേഡി അസംപ്ഷൻ ചർച്ച് വികാരി ജോൺസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി യൂനിറ്റ് പ്രസിഡൻറ് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ് പ്രദീപൻ ഒാണസന്ദേശം നൽകി. വാർഡ് കൗൺസിലർ സീനത്ത് നാസർ, സദറുദ്ദീൻ, അനിൽകുമാർ, ചിത്ര തുടങ്ങിയവർ സംസാരിച്ചു. അംറിൻ നൗഷാദ് പ്രാർഥന നടത്തി. എ.എ. നാസർ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story