Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാക്ടിൽനിന്ന്​ പുക...

ഫാക്ടിൽനിന്ന്​ പുക ഉയർന്നു; പരിഭ്രാന്തിയിലായി ജനം

text_fields
bookmark_border
കളമശ്ശേരി: ഫാക്ടിൽനിന്ന് അവിചാരിതമായി ഉയർന്ന കനത്തപുക കണ്ട് ഏലൂരിൽ ജനം പരിഭ്രാന്തിയിലായി. പ്രധാന ഗേറ്റിനുസമീപത്തെ പെട്രൊകെമിക്കൽ ഡിവിഷൻഭാഗത്തുനിന്നാണ് ഞായറാഴ്ച രാവിലെ പുക ഉയർന്നത്. സൾഫ്യൂരിക് ആസിഡ് കടന്നുപോകുന്ന പൈപ്പിൽ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്ക് കുമ്മായം വിതറി നിർവീര്യം ആക്കുന്നതിനിടെ രാസപ്രവർത്തനത്തി​െൻറ ഭാഗമായി കനത്ത പുക ഉയരുകയായിരുന്നു. ഇത് ഉടൻ പരിഹരിച്ചതായി അധികൃതർ പറഞ്ഞു. സംഭവം അറിഞ്ഞ് പാതാളത്തുനിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു. പുക ശമിപ്പിക്കുന്നതി​െൻറ ഭാഗമായി കുറച്ചുനേരത്തേക്ക് ഗതാഗതം തടസ്സപ്പെടുത്തിയതും നാട്ടുകാരിൽ പരിഭ്രാന്തി കൂട്ടി. ഉച്ചയോടെ പുക നിയന്ത്രണവിധേയമായി. കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും കളമശ്ശേരി: നഗരസഭ 29-ാം ഡിവിഷനിൽ വികസനസമിതി കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബക്കർ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. കുടുംബശ്രീ പ്രവർത്തകെരയും അംഗൻവാടി അധ്യാപകെരയും നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ റുഖിയ ജമാൽ ആദരിച്ചു. അംഗൻവാടി കെട്ടിടത്തിന് സ്വകാര്യ സ്കൂൾ വിട്ടുനൽകിയ സ്ഥല കൈമാറ്റവും ഗോ ആൻഡ് ടച്ച് കെയർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സൗജന്യ ആംബുലൻസ് സർവിസ് കൈമാറ്റവും ചടങ്ങിൽ നടന്നു. നഗരസഭ മുൻ ചെയർമാൻ ജമാൽ മണക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഷാജി കടപ്പിള്ളി, പ്രതിപക്ഷനേതാവ് ഹെന്നി ബേബി, ഡോ. രാജീവ് വർഗീസ് എന്നിവർ സംസാരിച്ചു. വികസനസമിതി ചെയർമാൻ ബാബു ജോസഫ് സ്വാഗതവും സേവ്യർ ആത്രപള്ളി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story