Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 11:00 AM IST Updated On
date_range 11 Sept 2017 11:00 AM ISTഎം.പിയും എം.എൽ.എയുമാകാനില്ല; ആഗ്രഹം സമുദായ സേവനം നടത്താൻ ^വെള്ളാപ്പള്ളി
text_fieldsbookmark_border
എം.പിയും എം.എൽ.എയുമാകാനില്ല; ആഗ്രഹം സമുദായ സേവനം നടത്താൻ -വെള്ളാപ്പള്ളി മൂവാറ്റുപുഴ: എം.പിയും എം.എൽ.എയുമാകാനില്ലെന്നും എന്നെ ഏൽപിച്ച കസേരയിലിരുന്ന് സമുദായ സേവനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളി നടേശെൻറ 81-ാം ജന്മദിനത്തോടും 50-ാം വിവാഹ വാർഷികത്തോടും അനുബന്ധിച്ച് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ഗുരുവചനം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ സഭ അധ്യക്ഷൻ ബസോലിയോസ് തോമസ് പ്രഥമൻ ബാവ യോഗം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഫാ. റിജോ നിരപ്പുകണ്ടം അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി.കെ. നാരായണൻ സ്വാഗതം പറഞ്ഞു എൽദോ എബ്രാഹാം എം.എൽ.എ, എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ, ശബരിമല മുൻ മേൽശാന്തി എ.ആർ. രാമൻ നമ്പൂതിരി, യാക്കോബായ സഭ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ, കെ.പി.സി.സി എക്സി. മെംബർ എ. മുഹമ്മദ് ബഷീർ, സുഭാഷ് ബാബു മാവേലിക്കര എന്നിവർ സംസാരിച്ചു. അജി നാരായണൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story