Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2017 2:11 PM IST Updated On
date_range 8 Sept 2017 2:11 PM ISTഗൗരി ലങ്കേഷ് ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ ഇര ^കെ.എസ്.യു
text_fieldsbookmark_border
ഗൗരി ലങ്കേഷ് ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ ഇര -കെ.എസ്.യു ആലപ്പുഴ: രാജ്യത്ത് ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ സ്വതന്ത്ര അഭിപ്രായം പ്രകടിപ്പിക്കുന്നവരെയും എഴുത്തുകാരെയും സാംസ്കാരിക നേതാക്കളെയും സംഘ്പരിവാർ ശക്തികൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് കെ.എസ്.യു ജില്ല കമ്മിറ്റി. ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ അവസാനത്തെ ഇരയാണ് ഗൗരി ലങ്കേഷ്. തങ്ങൾക്ക് ഹിതമല്ലാത്ത ഒന്നും ഇന്ത്യയിൽ പാടില്ല എന്ന സംഘ്പരിവാറിെൻറ അജണ്ട രാജ്യത്തെ മതേതരശക്തികൾ ഒരുമിച്ച് പരാജയപ്പെടുത്തും. ജില്ല പ്രസിഡൻറ് നിതിൻ എ. പുതിയിടം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനന്തനാരായണൻ, സെക്രട്ടറിമാരായ ഗോകുൽ ഷാജി, എൻ.ജെ. അനന്തകൃഷ്ണൻ, ബിലാൽ കരൂകുന്നേൽ, ഹിലാൽ ബാബു, മീനു ബിജു എന്നിവർ സംസാരിച്ചു. വൃക്ഷത്തൈകൾ നട്ടു മണ്ണഞ്ചേരി: റോട്ടറി ക്ലബ് ഓഫ് ചേര്‍ത്തല ഗ്രീന്‍സിറ്റിയുടെയും തമ്പകച്ചുവട് വീനസിെൻറയും ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. നാടിനെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വായനശാലകള്‍, സ്‌കൂളുകള്‍, കാര്‍ഷികസംഘങ്ങള്‍ എന്നിവ വഴി വിതരണത്തിന് 4000 ഫലവൃക്ഷത്തൈകളാണ് നൽകുന്നത്. തമ്പകച്ചുവട് മുതൽ നേതാജി വരെയാണ് തമ്പകം, പ്ലാവ്, ലക്ഷ്മിതരു ഉൾെപ്പടെ മരങ്ങൾ റോഡരികിൽ നട്ടത്. റോട്ടറി ക്ലബ് പ്രസിഡൻറ് ഷാജികുമാര്‍, സെക്രട്ടറി പി.ജെ. കുഞ്ഞപ്പന്‍, ജോയൻറ് സെക്രട്ടറി സുധാകര്‍, പ്രമോദ്, വീനസ് പ്രസിഡൻറ് ശ്രീകുമാർ, സെക്രട്ടറി സജിത നാഥ്, സനൽ സലിം, ബിനീഷ് ബേബി, ലാലൻ, രാജേഷ്, ബിജു, ബിനു, സനൽകുമാർ, സാബു എന്നിവർ പങ്കെടുത്തു. നടവഴിയിലെ മലിനജലം ദുരിതമായി മണ്ണഞ്ചേരി: നൂറോളവും വീട്ടുകാർ ഉപയോഗിക്കുന്ന നടവഴിയിലൂടെയുള്ള യാത്ര മലിനജലത്താൽ ദുസ്സഹമായി. മണ്ണഞ്ചേരി അടിവാരം പെട്രോൾ പമ്പിന് തെക്കുനിന്ന് പടിഞ്ഞാറോട്ട് പരപ്പിൽ വരെ ഒരുകിലോമീറ്ററുള്ള വഴിയിലാണ് മലിനജലം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത്. മഴ പെയ്യുന്നതോടെ ഇവിടെയുള്ള തോട് നിറഞ്ഞുകവിയും. പിന്നെ ഒഴുകുന്നത് മലിനജലവും. പ്രദേശത്തെ പല വീടുകളും വെള്ളത്തിലാകും. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ഈ വെള്ളം താണ്ടിവേണം റോഡിലെത്താൻ. അങ്ങാടി തോട്ടിലേക്കാണ് ഈ വെള്ളം ഒഴുകിച്ചേരേണ്ടത്. ഇതിന് ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്നും വഴി സഞ്ചാരയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story