Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:11 PM IST Updated On
date_range 7 Sept 2017 2:11 PM ISTഎയർ ഇന്ത്യ എക്സ്പ്രസ് അപകടം: അന്വേഷണ സംഘം വിമാനത്താവളത്തിലെത്തി
text_fieldsbookmark_border
നെടുമ്പാശ്ശേരി: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഒാടയിലേക്ക് തെന്നിമാറിയതു സംബന്ധിച്ച് അന്വേഷിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷെൻറ (ഡി.ജി.സി.എ) പ്രത്യേകസംഘം വിമാനത്താവളത്തിൽ എത്തി. ഡി.ജി.സി.എയുടെ കീഴിലെ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബോർഡിലെ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ രണ്ടംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വംനൽകുന്നത്. െകാച്ചിയിലെ ഡി.ജി.സി.എ ഉദ്യോഗസ്ഥ സംഘവും ഇവരോടൊപ്പം അന്വേഷണത്തിൽ പങ്കാളികളാകും. െചൈന്നയിലെ ഡി.ജി.സി.എ ഉദ്യോഗസ്ഥൻ വീരരാഘവൻ ചൊവ്വാഴ്ച കൊച്ചിയിലെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ എത്തിയ പ്രത്യേക അന്വേഷണ സംഘം വിമാനത്താവള കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. സിയാലിെൻറ വിശദീകരണവും ആരാഞ്ഞു. റൺവേ ഭാഗത്തെ സി.സി ടി.വി ദൃശ്യങ്ങൾ ഇവർ പരിശോധിച്ചു. വെളിച്ചക്കുറവ് മൂലമല്ല അപകടമെന്ന്്് സിയാൽ വിശദീകരിച്ചു. ഗൈഡൻസ് ലെറ്റുകളും റൺവേ ലൈറ്റുകളുമെല്ലാം കൃത്യമായി പ്രകാശിച്ചിരുന്നു എന്ന്്് പരിശോധനയിൽ കണ്ടെത്തി. വിമാനം സുരക്ഷിതമായി ഇറങ്ങി ടാക്സിവേയിലൂടെ നീങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്. അതിനാൽ അപകടത്തിന് കാരണം കാഴ്ചക്കുറവാണെന്ന് പറയാൻ കഴിയില്ല. വിമാനം അപകടത്തിൽപെട്ട സ്ഥലം സംഘം സന്ദർശിച്ചു. വിമാനവും പരിശോധിച്ചു. വിമാനം പറത്തിയ ക്യാപ്ടെൻറയും സഹ െപെലറ്റിെൻറയും മറ്റു ജീവനക്കാരുടെയും െമാഴിയും എടുത്തിട്ടുണ്ട്്. വിമാനത്തിലെ വോയ്സ് റെക്കോഡറും പരിശോധിക്കും. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ്്് പൈലറ്റും എയർ ട്രാഫിക് കൺേട്രാൾ ടവറും തമ്മിൽ നടന്ന ആശയവിനിമയം അറിയുന്നതിനുവേണ്ടിയാണ് ഈ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story