Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right17 മണിക്കൂർ പരിശ്രമം;...

17 മണിക്കൂർ പരിശ്രമം; ഒാടയിൽനിന്ന്​ വിമാനം ഹാങ്​ഗറിലെത്തി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽെപട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സിയാലി​െൻറ ഹാങ്ഗറിലേക്ക് മാറ്റി. സിയാലി​െൻറതന്നെ ഡിസേബിൾഡ് എയർക്രാഫ്റ്റ് റിക്കവറി ടീമി​െൻറ (ഡാർട്ട്) 17 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഹാങ്ഗറിലെത്തിക്കാനായത്. ചൊവ്വാഴ്ച പുലർച്ചയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐ.എക്സ്-452) അപകടത്തിൽെപട്ടത്. ലാൻഡ് ചെയ്ത് റൺേവയിൽനിന്ന് ടാക്സിവേയിലെത്തിയ വിമാനം, ഏപ്രണിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ടാക്സിവേയിൽനിന്ന് ഏപ്രണിലേക്ക് തിരിയുന്നതിലുണ്ടായ കണക്കുകൂട്ടൽ തെറ്റിയതോടെ വിമാനം ദിശമാറി പിറകിലെ ചക്രങ്ങൾ ഓടയിൽ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെ എയർ ഇന്ത്യ എക്സ്പ്രസ് എൻജിനീയർമാരും സിയാൽ ഡാർട്ടും ചേർന്ന് വിമാനം ഉയർത്തിയെടുക്കുന്ന പ്രക്രിയ തുടങ്ങി. ചിറകിന് കീഴ് ഭാഗത്ത് ഹോളോബ്രിക്സ്, മണൽ ഉൾപ്പെടെ ഉപയോഗിച്ച് തറനിരപ്പുയർത്തുകയും ചിറകിന് തൊട്ടുതാഴെ എയർബാഗുകൾ െവച്ച് വിമാനം ഉയർത്തുകയുമായിരുന്നു ആദ്യം ചെയ്തത്. ഇത്തരം അഞ്ച് ലോ-പ്രഷർ എയർബാഗുകൾ സിയാൽ ഡാർട്ടിനുണ്ട്. ഓരോന്നിനും 30 ടൺ ഭാരം താങ്ങാനാകും. പിൻഭാഗം ഉയർത്തിയശേഷം മുൻഭാഗം ഹൈേഡ്രാളിക് സംവിധാനത്തി​െൻറ സഹായത്തോടെ ഉയർത്തുകയും മുൻചക്രങ്ങൾ േട്രാളിയുടെ പുറത്ത് ഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് ട്രക്ക് ഉപയോഗിച്ച് വിമാനത്തെ സൂക്ഷ്മതയോടെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം നടത്തിയത്. ഡാർട്ടിലെ 17 അംഗങ്ങളെക്കൂടാതെ സിയാലി​െൻറ സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ 25ഒാളം പേരും പങ്കാളികളായി. ഉച്ചക്ക് 12ന് തുടങ്ങിയ പ്രയത്നം ബുധനാഴ്ച പുലർച്ച 4.45ന് അവസാനിച്ചു. അധികമായി ഒരു പോറൽപോലുമേൽക്കാതെ വിമാനം രണ്ട് കിലോമീറ്റർ അകലെയുള്ള സിയാലി​െൻറ ഹാങ്ഗറിലെത്തി. 2011ൽ ഗൾഫ് എയർ വിമാനം അപകടത്തെത്തുടർന്നാണ് സ്വന്തമായി എയർപോർട്ട് റിക്കവറി ടീം ഉണ്ടാക്കാൻ സിയാൽ മാനേജ്മ​െൻറ് തീരുമാനിച്ചത്. തുടർന്ന് വിവിധ വിഭാഗങ്ങളിൽനിന്നുള്ള ജീവനക്കാർക്ക് ജർമനി, നെതർലൻഡ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദഗ്ധ പരിശീലനം നൽകി. 2016ൽ ഡാർട്ട് വിപുലീകരിക്കുകയും 7.15 കോടിയുടെ ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു. സാധാരണയായി എയർലൈനുകൾക്കാണ് റിക്കവറി ടീം ഉണ്ടാകുക. അപകടമുണ്ടാകുമ്പോൾ എയർലൈനുകളുടെ പ്രധാന പ്രവർത്തനകേന്ദ്രങ്ങളിൽനിന്ന് റിക്കവറി ടീമിെനയും ഉപകരണങ്ങെളയും എത്തിക്കണം. ഇത് കാലതാമസം വരുത്തും. റൺവേയിലാണ് അപകടമെങ്കിൽ വിമാനത്താവളത്തി​െൻറ പ്രവർത്തനം മുടങ്ങും. എന്നാൽ, ഡാർട്ട് രൂപവത്കരിച്ചതോടെ സിയാൽ ഈ പരിമിതി മറികടന്നു. പൂർണതോതിൽ സജ്ജമായശേഷം ആദ്യമായാണ് സിയാൽ ഡാർട്ട് നേരിട്ടുള്ള റിക്കവറി പ്രവർത്തനം നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story