Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത മദ്യവിൽപന;...

അനധികൃത മദ്യവിൽപന; മധ്യവയസ്‌കന്‍ പിടിയില്‍

text_fields
bookmark_border
മൂവാറ്റുപുഴ: മണ്ണത്തൂര്‍ നവോളിമറ്റം ചെറ്റേപീടിക ജങ്ഷനില്‍ 'ഡ്രൈഡേ' ദിനത്തിൽ അനധികൃതമായി മദ്യവിൽപന നടത്തിയിരുന്ന മധ്യവയസ്‌കൻ പിടിയിൽ. അഞ്ച് ലിറ്റര്‍ മദ്യവുമായാണ് എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. നാവോളി മറ്റംചാലാമറ്റത്തിൽ തങ്കച്ചനാണ് (53) പിടിയിലായത്. ശ്രീനാരായണഗുരു ജയന്തി ദിവസം 'ഡ്രൈഡേ' ദിനമായി പ്രഖ്യാപിച്ചത് മുന്നിൽക്കണ്ടാണ് ഇയാൾ മദ്യം വാങ്ങി ശേഖരിച്ച് മണ്ണത്തൂര്‍ നവോളിമറ്റം -ചെറ്റേപീടിക ഭാഗത്ത് വിൽപനക്കെത്തിയത്. അനധികൃതമായി മദ്യവിൽപന നടത്തുന്നുവെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പിടിയിലാകുന്നത്. ആവശ്യക്കാർക്ക് അരലിറ്റർ കുപ്പിക്ക് 450- രൂപക്കാണ് മദ്യം നൽകിയിരുന്നത്. റെയ്ഡില്‍ പ്രിവൻറിവ് ഓഫിസര്‍ ഷാജു, സിവില്‍ എക്‌സൈസ് ഓഫിസർമാരായ ബിനു ജേക്കബ്, എം.എ.യൂസുഫലി, കൃഷ്ണകുമാര്‍, കെ.ജി.അജീഷ്, കെ.കെ.രാജേഷ്, എം.വി. ബിജു, ഡ്രൈവര്‍ റെജി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story