Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:08 PM IST Updated On
date_range 7 Sept 2017 2:08 PM ISTപായിപ്പാട് ജലോത്സവത്തിൽ പായിപ്പാട് ചുണ്ടൻ ജേതാവ്
text_fieldsbookmark_border
ഹരിപ്പാട്: പായിപ്പാട് ആറ്റിൽ നടന്ന പായിപ്പാട് ജലോത്സവത്തിൽ പായിപ്പാട് ചുണ്ടൻ ജേതാവായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കാരിച്ചാൽ ചുണ്ടനെ പിന്നിലാക്കിയാണ് തമ്പി തറാക്കേരിൽ നയിച്ച പായിപ്പാട് ചുണ്ടൻ ഒന്നാമത് ഫിനിഷ് ചെയ്തത്. ആയാപറമ്പ് പാണ്ടി ചുണ്ടനാണ് മൂന്നാംസ്ഥാനം. കാരിച്ചാലിനെ നയിച്ചത് അനിൽ ഇടിക്കുളയാണ്. ആയാപറമ്പ് പാണ്ടിയെ നയിച്ചത് എം. സഞ്ജീവാണ്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചെറുതന ഒന്നും ശ്രീവിനായകൻ രണ്ടും ആനാരി മൂന്നാം സ്ഥാനവും നേടി. ലൂസേഴ്സ് സെക്കൻഡിൽ കരുവാറ്റ ഒന്നാംസ്ഥാനം നേടി. വെള്ളംകുളങ്ങരക്കാണ് രണ്ടാംസ്ഥാനം. ഫൈബർ വെപ്പ് മത്സരത്തിൽ നെടുംപറമ്പൻ ഒന്നാമതെത്തി. രണ്ടാംസ്ഥാനം വിശ്വനാഥന് ലഭിച്ചു. വെപ്പ് ബി ഫൈനൽ മത്സരത്തിൽ പുന്നത്ര പുരക്കൽ ഒന്നും ചിറമേൽ തോട്ടുകടവൻ രണ്ടും സ്ഥാനം നേടി. മത്സര വള്ളംകളി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. കായംകുളം ഡിവൈ.എസ്.പി അനിൽദാസ് സമ്മാനവിതരണം നടത്തി. പായിപ്പാട് ജലോത്സവം അയൽക്കാർ തമ്മിെല മത്സരമായി പായിപ്പാട്: പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിൽ അപ്പർകുട്ടനാട്ടിലെ േപരെടുത്ത വള്ളങ്ങളാണ് തുഴയെറിഞ്ഞ് കാണികൾക്ക് വിസ്മയം പകർന്നത്. ട്രോഫിക്കുവേണ്ടിയുള്ള മത്സരം നടന്നത് അയൽക്കാർ തമ്മിലാെണന്ന പ്രത്യേകതയുമുണ്ടായി. ഹരിപ്പാടിന് കിഴക്കുഭാഗെത്ത ഗ്രാമങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചുണ്ടൻവള്ളങ്ങളാണ് ജലോത്സവത്തിെൻറ ഫൈനലിൽ മത്സരിക്കാൻ എത്തിയത്. ജലോത്സവത്തിെൻറ നാമംപേറുന്ന പായിപ്പാട് ചുണ്ടൻതന്നെ അതിൽ വിജയം നേടി എന്നതും പായിപ്പാട് കരക്കാർക്ക് ഏറെ അഭിമാനം നൽകുന്നു. പായിപ്പാട് ചുണ്ടൻ പിന്തള്ളിയ ചുണ്ടൻവള്ളമാകെട്ട സമീപ കരയായ കാരിച്ചാൽ ഗ്രാമത്തിൽനിന്നുള്ളതാണ്. അതായത് കാരിച്ചാൽ ചുണ്ടൻ. മൂന്നാംസ്ഥാനത്ത് എത്തിയതും സമീപ കരയിൽനിന്നുള്ള ആയാപറമ്പ് പാണ്ടിയാണ്. അങ്ങനെ ജലോത്സവം അയൽക്കാർ തമ്മിെല മത്സരമായി. അതോടൊപ്പം അപ്പർകുട്ടനാടൻ വള്ളങ്ങൾ തമ്മിെല പോരാട്ടംകൂടിയായി മാറി. തിരുവോണം, അവിട്ടം, ചതയം നാളുകളിൽ ആഘോഷിക്കപ്പെടുന്ന പായിപ്പാട് ജലോത്സവത്തിെൻറ സമാപനമാണ് ചതയം നാളിൽ നടന്നത്. ഒാണാഘോഷത്തിെൻറ തിരക്കിനിടയിലും വള്ളംകളി കാണാൻ വലിയ ജനക്കൂട്ടം എത്തിയിരുന്നു. ഗ്രാമത്തിെൻറ എല്ലാവിധ സൗന്ദര്യവും കായിക കലസൗഭാഗ്യങ്ങളും ജലോത്സവത്തിൽ ചേർന്നപ്പോൾ നാട്ടുകാർ തങ്ങളുടെ കരയിലെ ഉത്സവത്തെ മികവുറ്റതാക്കി. കരയോഗമന്ദിര സമർപ്പണം ഇന്ന് മാവേലിക്കര: ഓണം തിരുവാതിരയും ഓണക്കളികളും വ്യാഴാഴ്ച ഈരേഴ വടക്ക് 996-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിെൻറയും വനിത സമാജത്തിെൻറയും ആഭിമുഖ്യത്തിൽ നടക്കും. പുതുതായി പണികഴിപ്പിച്ച കരയോഗ മന്ദിരം രാവിലെ 10ന് എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് അഡ്വ. കെ.എം. രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്യും. ഒാണാഘോഷം ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മഹാത്മ ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷവും സംസ്കാരിക സമ്മേളനവും ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നൗഷാദ് എ. അസീസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി, അനന്തു വിനോദ്, അമൽ, അജ്മൽ, വിപിൻ, അജിൻഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story