Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖരമാലിന്യ സംസ്​കരണം:...

ഖരമാലിന്യ സംസ്​കരണം: ഒാഡിറ്റ്​ വരുന്നു

text_fields
bookmark_border
കൊച്ചി: ജില്ലയിലെ അപ്പാർട്മ​െൻറുകളിലെ മാലിന്യസംസ്കരണം നിരീക്ഷിക്കാനും കാര്യക്ഷമമാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംവിധാനമൊരുങ്ങുന്നു. ഇതി​െൻറ ഭാഗമായി വിവിധ കെട്ടിടസമുച്ചയങ്ങളിലെ ഖരമാലിന്യ സംസ്കരണം സംബന്ധിച്ച് ഒാഡിറ്റ് നടത്തും. നിലവിൽ പഞ്ചായത്തുകളടക്കം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീടുകൾ തോറും ദിവസവും ഉൽപാദിപ്പിക്കപ്പെടുകയും സംസ്കരിക്കപ്പെടുകയും ചെയ്യുന്ന മാലിന്യം സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതിനുപുറെമ ഉറവിടങ്ങളിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിനായി ഹരിത മിഷ​െൻറ നേതൃത്വത്തിൽ സർവേ നടത്തും. ഹരിതമിഷൻ തയാറാക്കിയ പദ്ധതിരേഖയിൽ കേരള പഞ്ചായത്തീരാജ് ആക്ടും മുനിസിപ്പൽ ആക്ടും അനുസരിച്ച് എല്ലാ കെട്ടിടസമുച്ചയങ്ങളിലും സ്വന്തമായി മാലിന്യ സംസ്കരണസംവിധാനങ്ങൾ സജ്ജീകരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ നിയമിക്കപ്പെടുന്ന ഗ്രീൻ വളൻറിയർമാർ കെട്ടിടസമുച്ചയങ്ങൾ സന്ദർശിച്ച് മാലിന്യസംസ്കരണ സംവിധാനങ്ങൾ പരിശോധിക്കും. സംവിധാനങ്ങൾ സജ്ജീകരിക്കാത്ത കെട്ടിടസമുച്ചയങ്ങളിൽ ഇവ സ്ഥാപിക്കേണ്ടതി​െൻറ ആവശ്യകതയെ കുറിച്ചും ഖരമാലിന്യസംസ്കരണത്തിനുപേയാഗിക്കാവുന്ന മാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കും. ഇതോടൊപ്പം വളൻറിയർമാർ ഇവിടങ്ങളിലെ താമസക്കാരെ മാലിന്യശേഖരണത്തെ പറ്റിയും സംസ്കരണത്തെപ്പറ്റിയും ബോധവാന്മാരാക്കും. മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതി​െൻറ ആവശ്യകതയും ഇവരെ ബോധ്യപ്പെടുത്തും. വളൻറിയർമാർ മാസത്തിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ഗ്ലാസ് നിർമിത മാലിന്യങ്ങൾ മൂന്നുമാസത്തിൽ ഒരിക്കൽ ശേഖരിക്കും. ആറുമാസത്തിൽ ഒരിക്കലാവും ഫ്ലാറ്റുകളിൽ നിന്നും അപ്പാർട്മ​െൻറുകളിൽ നിന്നും ഇ-വേസ്റ്റ് ശേഖരിക്കുക. പാൽ അടക്കം ഭക്ഷ്യവസ്തുക്കളുടെ പ്ലാസ്റ്റിക് കവറുകൾ കഴുകി ഉണക്കിയ ശേഷമേ വളൻറിയർമാരോ ഏജൻസികളോ കൈപ്പറ്റൂ. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ശുചിത്വ കിേയാസ്കുകൾ തുടങ്ങാനും ഹരിതമിഷ​െൻറ പദ്ധതിരേഖയിൽ നിർദേശമുണ്ട്. ഇവ മാലിന്യസംസ്കരണത്തി​െൻറ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാനുദ്ദേശിച്ചുള്ളതാണ്. കൂടാതെ, മാലിന്യസംസ്കരണവുമായി ബന്ധപ്പട്ട് വിവിധ സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ നിർമിക്കുന്ന ഉപകരണങ്ങളടക്കം പ്രദർശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ മൂന്നോ നാലോ വീടുകൾ വീതമുള്ള ക്ലസ്റ്ററുകൾ രൂപവത്കരിക്കാനും നിർദേശമുണ്ട്. സമീപത്തെ മൂന്നോ നാലോ വീടുകൾ ഉൾക്കൊള്ളുന്നതാവും ക്ലസ്റ്റർ. ഒാരോ ക്ലസ്റ്ററും അവയിൽ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യം സംസ്കരിക്കാൻ കേന്ദ്രീകൃത സംവിധാനം നടപ്പാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story